in

ഒടിടിയും താര കേന്ദ്രീകൃതമാണ് എന്ന് സംവിധായകൻ രഞ്ജിത്ത്…

ഒടിടിയും താര കേന്ദ്രീകൃതമാണ് എന്ന് സംവിധായകൻ രഞ്ജിത്ത്…

കോവിഡിന് മുൻപും ശേഷവും സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ ആണ് വന്നത്. അതിൽ പ്രധാനപെട്ട ഒരു മാറ്റം ആണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ച ആണെന്ന് നിസംശയം പറയാം. തീയേറ്ററുകൾ അടഞ്ഞു കിടന്നിരുന്ന ഒരു സാഹചര്യത്തിൽ പ്രധാനമായും ഒടിടികളെ ആശ്രയിക്കേണ്ടതായി സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകർക്ക് വന്നു. ഒടിടി പ്ലാറ്റ്‌ഫോമുകൾ ആകട്ടെ പുതിയ ചിത്രങ്ങൾ എത്തിക്കുകയും ചെയ്തു.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഈ വളർച്ചയെ പറ്റി പല ചർച്ചകൾ നടക്കാറുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സംസാരികാറും ഉണ്ട്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ച് പറയുക ആണ്.

ഒടിടി സംവിധാനം ഏറെ ഗുണകരമാണ് എന്നാൽ നിർഭാഗ്യകരമെന്തെന്നാൽ അത് താര കേന്ദ്രീകൃതമാണ് എന്ന് രഞ്ജിത്ത് പ്രതികരിച്ചു. മുഖ്യധാരാ ഒടിടികൾ മിക്കതും താരങ്ങളുടെ പരിഗണനയിൽ ആണ് സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോം, തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകൾ ഒടിടിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഹിറ്റായി മാറിയവയാണ് എന്നും രഞ്ജിത്ത് പറയുന്നു. സിനിമകളുടെ വിഷയം അടിസ്ഥാനമാക്കിയുള്ള ഒടിടികൾ വന്നാൽ ഏറെ ഗുണം ചെയ്യും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലിബിന്റെ മീറ്റ് ദി പ്രസ് എന്ന പ്രോഗ്രാമിൽ പങ്കെടുക്കവേ ആണ് രഞ്ജിത്തിന്റെ പ്രതികരണം.

മോഹൻലാൽ ചിത്രമായ ‘ദൃശ്യം 2’ ആണ് മലയാളത്തിൽ ഒടിടി ഡയറക്റ്റ് റിലീസിലേക്ക് ആദ്യമായി മലയാളത്തെ ഉയർത്തി കൊണ്ട് വന്ന പ്രധാന ചിത്രം. മറ്റ് ചെറു ചിത്രങ്ങൾക്കും ഇത് ഗുണകരമായി എന്ന് വിലയിരുത്തുന്നുണ്ട്. ശേഷം ഫഹദ് ഫാസിന്റെ ‘മാലിക്ക്’, ടോവിനോ തോമസിന്റെ ‘മിന്നൽ മുരളി’ തുടങ്ങിയ മറ്റ് താരങ്ങളുടെ വലിയ ചിത്രങ്ങളും ഒടിടിയിൽ എത്തി വലിയ രീതിയിൽ ചർച്ചയായി. താരങ്ങളുടെ സാന്നിധ്യം ഇല്ലാതെ എത്തിയ ഹോം, തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങൾ ജനപ്രിയത നേടുകയും വമ്പൻ ഹിറ്റുകൾ ആകുകയും ചെയ്തിരുന്നു. ദുൽഖർ സൽമാന്റെ ‘സല്യൂട്ട്’ ഒടിടി റിലീസിന് തയ്യാർ എടുക്കുക ആണ്. മമ്മൂട്ടിയുടെ ‘പുഴു’ എന്ന ചിത്രവും ഒടിടി റിലീസ് ആയി എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ മാജിക് ആഘോഷിക്കാൻ ‘ആർആർആർ’ സോങ്ങ് എത്തി; വീഡിയോ കാണാം…

ദുൽഖറിന് ഫിയോക്കിന്‍റെ വിലക്ക്; സിനിമകളുമായി സഹകരിക്കില്ല…