in

മൂന്ന് ഭാഷകളിൽ പ്രണയകഥ പറയാൻ ദുൽഖറിന്‍റെ ‘സീതാ രാമം’; ഗ്ലിമ്പ്സ് പുറത്ത്…

മൂന്ന് ഭാഷകളിൽ പ്രണയകഥ പറയാൻ ദുൽഖറിന്റെ ‘സീതാ രാമം’; ഗ്ലിമ്പ്സ് പുറത്ത്…

മലയാളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രങ്ങൾ ചെയ്ത് പാൻ ഇന്ത്യൻ സ്റ്റാർ എന്ന തലത്തിലേക്ക് ഉയരുകയാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ അടുത്ത ചിത്രവും വിവിധ ഭാഷകളിൽ ആയിരിക്കും എത്തുക. ഈ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വെളിപ്പെടുത്തിയിരിക്കുക ആണ്.

രാമ നവമിയുടെ ഭാഗമായി ആണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തിയത്. ‘സീതാ രാമം’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഗ്ലിമ്പ്സിന് ഒപ്പമാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. വീഡിയോ കാണാം:

ഹാനു രാഘവപുഡിയാണ് ‘സീതാ രാമം’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ലെഫ്റ്റനന്റ് റാമിനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ ആണ്. മൃണാൽ ഠാക്കൂറും രശ്‌മിക മന്ദാനയുമാണ് ചിത്രത്തിൽ നായികമാർ ആയി എത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് രശ്മികയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

പി.എസ് വിനോദ് ആണ് ചിത്രത്തിന് ഛായാ ഗ്രഹണം നിർവഹിക്കുന്നത്. വിശാൽ ചന്ദ്രശേഖർ ആണ് സംഗീത സംവിധാനം. ‘മഹാനടി’ നിര്‍മ്മിച്ച വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

വീഡിയോ ഓർഡറിൽ കണ്ടാൽ മനസിലാകും; സുപ്രിയയെ വിമർശിച്ചവർക്കുള്ള മറുപടി…

“ബാംഗ്ലൂരിൽ ജന്മം കൊണ്ട് രാജ്യത്തെ ത്രില്ലടിപ്പിക്കുന്നവർ”; കെജിഫും ആർസിബിയും ഒന്നിച്ചു…!