in ,

വീഡിയോ ഓർഡറിൽ കണ്ടാൽ മനസിലാകും; സുപ്രിയയെ വിമർശിച്ചവർക്കുള്ള മറുപടി…

സുപ്രിയയെ വിമർശിച്ചവർ അറിയാതെ പോയത്; അവതാരകൻ രാജേഷ് പറയുന്നു…

കൊച്ചിയിൽ നടന്ന കെജിഎഫ് 2 പ്രൊമോഷൻ പ്രോഗ്രാമിന് ശേഷം സോഷ്യൽ മീഡിയയിൽ അരങ്ങേറിയത് വലിയ വിവാദങ്ങൾ ആയിരുന്നു. കെജിഎഫ് 2 നായികയായ ശ്രീനിധി ഷെട്ടിയെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സുപ്രിയ മേനോൻ അവഗണിച്ചു എന്ന തരത്തിൽ പ്രചാരണങ്ങൾ നടത്തി ആയിരുന്നു സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. വേദിയിൽ നായകൻ യഷിന് മാത്രം ഹസ്തദാനം നൽകി സുപ്രിയ ശ്രീനിധിയെ അവഗണിച്ചു എന്നത് വീഡിയോ പങ്കുവെച്ചു കൊണ്ട് ആണ് വിമർശകർ മുന്നോട്ട് വന്നത്.

എന്നാൽ ഈ ഒരു വിഷയത്തിൽ ആ വേദിയിൽ ഉണ്ടായിരുന്ന അവതാരകൻ രാജേഷ് കേശവ് ഇതിന് പിന്നിലെ സത്യാവസ്ഥ തുറന്ന് പറയുകയാണ്. ഈ വാർത്തകൾ കണ്ടപ്പോൾ ഞെട്ടി പോയി എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ ആണെന്നും അദ്ദേഹം പ്രതികരിച്ചു.

ആദ്യം തന്നെ സുപ്രിയ മാം ശ്രീനിധി ഉൾപ്പെടെ കെജിഎഫ് ടീമിലെ എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് രാജേഷ് വ്യക്തമാക്കി. യഷിന് കാണാനും പരിചയപ്പെടാനും ഒരുപാടുപേരെത്തി. ഇത് മുൻകൂട്ടി മനസിലാക്കി കാര്യമായ സുരക്ഷാ സംവിധാനങ്ങൾ അദ്ദേഹത്തിന് ഒരുക്കിയതിനാൽ സുപ്രിയ മാഡം പോലും സ്റ്റേജിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത് എന്നും അതുകൊണ്ടാകും ആ സമയം അവർ സംസാരിച്ചതും എന്നും രാജേഷ് കൂട്ടിച്ചെത്തു.

പ്രോഗ്രാമിന്റെ വീഡിയോ ഓർഡറിൽ കാണുകയാണെങ്കിൽ അത് മനസിലാക്കാൻ പറ്റും എന്നാണ് തനിക്ക് തോന്നുന്നത് എന്നും സ്റ്റേജിൽ നടന്ന കാര്യങ്ങൾ മാത്രം ആണ് ചിലർ ചർച്ചയാകുന്നത് എന്നും രാജേഷ് പറഞ്ഞു.

അടുത്തത് ഏത്? മോഹൻലാൽ ചിത്രങ്ങളുടെ അപ്‌ഡേറ്റ്സിനായി കാത്ത് ആരാധകർ…

മൂന്ന് ഭാഷകളിൽ പ്രണയകഥ പറയാൻ ദുൽഖറിന്‍റെ ‘സീതാ രാമം’; ഗ്ലിമ്പ്സ് പുറത്ത്…