വിജയുടെയും ദുൽഖറിന്റെയും ഒപ്പം തിളങ്ങാൻ നാഷണൽ ക്രഷ് രശ്മിക മന്ദാന എത്തുന്നു…
‘പുഷ്പ’ എന്ന അല്ലു അർജ്ജുൻ ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ തരംഗമായി മിന്നിതിളങ്ങുക ആണ് തെന്നിന്ത്യൻ നായിക രശ്മിക മന്ദാന. നാഷണൽ ക്രഷ് ആയി സോഷ്യൽ മീഡിയയും മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന താരത്തിന്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ആരാധകർക്ക് ഇപ്പോൾ ആഘോഷമാക്കാൻ താരത്തിന്റെ രണ്ട് പുതിയ ചിത്രങ്ങളെ കുറിച്ചുളള വിവരങ്ങൾ ആണ് പുറത്തു വരുന്നത്.
Meet our rebellious #Afreen as she unravels one of the most beautiful tales ever.
Happy birthday @iamRashmika ♥️
▶️ https://t.co/53uzfSV1Kw#declassifiessoon @dulQuer @hanurpudi @mrunal0801 @AshwiniDuttCh @Composer_Vishal #PSVinod @MrSheetalsharma @VyjayanthiFilms @SwapnaCinema pic.twitter.com/7uaqPvpUON— Swapna Cinema (@SwapnaCinema) April 5, 2022
സൗത്ത് ഇന്ത്യയിലെ രണ്ട് സൂപ്പർ നായകന്മാരുടെ ചിത്രങ്ങളുടെ ഭാഗമാകാൻ ഒരുങ്ങുക ആണ് രശ്മിക. അതിൽ ഒന്ന് ദളപതി വിജയ്ക് ഒപ്പവും രണ്ടാമത്തേത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനും ഒപ്പമാണ്. പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ഈ ചിത്രങ്ങളുടെ അണിയറപ്രവർത്തകർ പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.
സ്ഥിരം നായികാ വേഷത്തിൽ നിന്ന് വ്യത്യസ്തമായ വേഷത്തിൽ ആയിരിക്കും ദുൽഖർ സൽമാന്റെ പേരിടാത്ത ചിത്രത്തിൽ താരം എത്തുക എന്ന സൂചന നൽകുക ആണ് പുറത്തു വന്ന പോസ്റ്റർ. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഫ്രീൻ എന്ന കാഷ്മീർ മുസ്ലിം പെൺകുട്ടിയായി ആണ് രശ്മിക എത്തുക. ചുവന്ന ഹിജാബ് ധരിച്ച് കയ്യിൽ ഒരു ഹാൻഡ് ബാഗുമായി ആണ് താരം മോഷൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ആയിരിക്കും ഈ ചിത്രമാണ് പുറത്തിറങ്ങുക.
Wishing the talented and gorgeous @iamRashmika a very Happy Birthday !
— Sri Venkateswara Creations (@SVC_official) April 5, 2022
Welcome onboard #Thalapathy66@actorvijay @directorvamshi#RashmikaJoinsThalapathy66 pic.twitter.com/zy2DeieUFe
അതേ സമയം, താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ദളപതി 67 എന്ന് അറിയപ്പെടുന്ന വിജയ് ചിത്രത്തിന്റെ ഭാഗമായി താരം എത്തുന്നു എന്ന് അറിയിച്ചിരിക്കുക ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ആയ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്. വംശി പൈടിപള്ളി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഈ ചിത്രത്തിനും പേരിട്ടിട്ടില്ല.