in

‘വിക്രാന്ത് റോണ’യെ കേരളത്തിൽ ദുൽഖർ സൽമാൻ എത്തിക്കും..!

‘വിക്രാന്ത് റോണ’യെ കേരളത്തിൽ ദുൽഖർ സൽമാൻ എത്തിക്കും..!

കന്നഡ സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ റിലീസിന് തയ്യാറാകുന്ന ത്രിഡി ചിത്രമാണ് ‘വിക്രം റോണ’. കിച്ച സുദീപ് നായകനാകുന്ന ചിത്രം ജൂലൈ 28ന് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ച് വളരെ ആവേശകരമായ ഒരു വാർത്തയാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഈ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് യുവ താരം ദുൽഖർ സൽമാൻ ആണ് എന്നത് ആണ് ആ വാർത്ത.

ദുൽഖറിന്റെ ഉടമസ്ഥയിലുള്ള വേഫാറർ ഫിലിംസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ആയി താരം തന്നെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുക ആണ്. ട്രെയിലറും പോസ്റ്ററും പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചത് ഇങ്ങനെ: “കിച്ച സുദീപിന്റെ വിക്രാന്ത് റോണ കേരളത്തിൽ വേഫാറർ ഫിലിംസ് വിതരണം എത്തിക്കുന്നതിന്റെ ആവേശത്തിലാണ്. ട്രെയിലർ അതിശയിപ്പിക്കുന്നതാണ്, സിനിമ ഒരു ട്രീറ്റ് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

‘ഓളവും തീരവും’ ചിത്രീകരണം പൂര്‍ത്തിയായി; റിലീസ് ബ്ലാക്ക് ആൻഡ് വൈറ്റിൽ…

മഹാവീര്യർ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാമൻ…