മഹാവീര്യർ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാമൻ…

നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുക ആണ്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുക ആണ് മലയാളത്തിന്റെ ഈ ഫാന്റസി ചിത്രം. ഐഎംഡിബിയുടെ റിയൽ ടൈം പോപ്പുലാരിറ്റി ഡേറ്റ അനുസരിച്ച് ആണ് മഹാവാര്യർ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഐഎംഡിബിയുടെ ഇന്ത്യ സ്പോട്ട്ലൈറ്റ് എന്ന സെക്ഷനിൽ ആണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിക്രം നായകനാകുന്ന തമിഴ് ചിത്രം ‘കോബ്ര’ ആണ് രണ്ടാം സ്ഥാനത്ത്. രൺബീർ കപൂറിന്റെ ‘ഷംഷേര’ മൂന്നാമതും അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ‘ബ്രഹ്മാസ്ത്ര’ നാലാം സ്ഥാനവും സ്വന്തമാക്കി. ജോണ്‍ എബ്രഹാം, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ നായകന്മാര്‍ ആകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ഏക് വില്ലൻ റിട്ടേണ്‍സ്’ ആണ് അഞ്ചാം സ്ഥാനം. ആദ്യം പത്തിൽ മറ്റൊരു മലയാള ചിത്രത്തിനും സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ‘മലയൻകുഞ്ഞ്’ ആണ് ആ ചിത്രം. പത്താം സ്ഥാനത്ത് ആണ് ‘മലയൻകുഞ്ഞ്’. നവാഗതനായ സജിമോനാന്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍.
