അമേരിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ കോർട്ട് റൂം ഡ്രാമ ‘ദ വെർഡിക്ട്’ മെയ് മാസത്തിൽ തിയേറ്ററുകളിലേക്ക്…

അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളുമായി സുഹാസിനിയും വരലക്ഷ്മി ശരത്കുമാറും ഒന്നിക്കുന്ന ചിത്രം, ‘ദ വെർഡിക്ട്’ മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നു. നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്. അമേരിക്കൻ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു നിയമപോരാട്ടത്തിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
തെക്കേപ്പാട്ട് ഫിലിംസാണ് കേരളത്തിൽ ചിത്രത്തിൻ്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ ഈ സിനിമയിൽ എത്തുന്നുണ്ട്. 23 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുതുപ്പേട്ടൈ, 7G റെയിൻബോ കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അരവിന്ദ് കൃഷ്ണയാണ്.
‘വിക്രം വേദ’യുടെ എഡിറ്റർ സതീഷ് സൂര്യയാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ആദിത്യ റാവു സംഗീതം നൽകുന്നു. അഗ്നി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് മോഹൻദാസ് ആണ് സിനിമയുടെ നിർമ്മാതാവ്. പിആർഒ ആതിര ദിൽജിത്ത്.