in

ഒമർ ലുലുവിന്റെ ‘നല്ല സമയ’ത്തിന് ക്ളീൻ എ സർട്ടിഫിക്കറ്റ്; റിലീസ് നവംബർ 25ന്…

ഒമർ ലുലുവിന്റെ ‘നല്ല സമയ’ത്തിന് ക്ളീൻ എ സർട്ടിഫിക്കറ്റ്; റിലീസ് നവംബർ 25ന്…

സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമായ ‘നല്ല സമയ’ത്തിന്റെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഒമർ ലുലു അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക് പേജിലൂടെ ആണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്യും എന്നും ഒമർ ലുലു അറിയിച്ചിട്ടുണ്ട്. വൈകുന്നേരം 7.30ന് ആണ് ട്രെയിലർ റിലീസ്. ചിത്രം തിയേറ്ററുകളിൽ എത്തുക നവംബർ 25ന് ആണ്. “എന്റെ ആദ്യത്തെ എ പടം” എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഒമർ ലുലു കുറിച്ചിരിക്കുന്നത്. ഇർഷാദ് അലി ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.

ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാർ ആണ് ഉള്ളത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നിവർ ആണ് നായികമാർ. വിജീഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഷാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരും അഭിനയിക്കുന്നു. ഒമർ ലുലുവും നവഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ ആണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത് എന്നാണ് വിവരം. ഒരു ഫൺ സ്റ്റോണർ ആണ് ചിത്രം എന്ന വിശേഷണമാണ് പോസ്റ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഒമർ ലുലുവിന്റെ പോസ്റ്റ്:

ഇന്റർവെൽ പോലും നൽകാതെ ഭയപ്പെടുത്താൻ നയൻതാരയുടെ ‘കണക്റ്റ്’; ടീസർ പുറത്ത്…

നിവിൻ പോളിയുടെ ‘പടവെട്ട്’ ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്ത്…