നിവിൻ പോളിയുടെ ‘പടവെട്ട്’ ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്ത്…

ആരാധകർ വളരെയധികം കാത്തിരുന്ന നിവിൻ പോളി ചിത്രമായ ‘പടവെട്ട്’ കഴിഞ്ഞ മാസം (ഒക്ടോബർ 21ന്) ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആയിരുന്നു നേടിയത്. ഇപ്പോൾ ഒടിടി റിലീസ് തയ്യാറായിരിക്കുക ആണ് ഈ ചിത്രം. നവംബർ 25ന് ചിത്രം ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തും. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
സംവിധായകൻ ലിജു കൃഷ്ണ തന്നെ തിരക്കഥ രചിച്ച ചിത്രം നടൻ സണ്ണി വെയ്ന്റെ നിർമ്മാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം ആയിരുന്നു. യൂഡ്ലി ഫിലിംസുമായി ചേർന്ന് ആയിരുന്നു സണ്ണി വെയ്ൻ ഈ ചിത്രം നിർമ്മിച്ചത്. നിവിൻ പോളി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അദിതി ബാലൻ ആയിരുന്നു നായികാ വേഷത്തിൽ എത്തിയത്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ ഇന്ദ്രൻസ്, വിജയരാഘവൻ തുടങ്ങിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദീപക് ഡി മേനോൻ ഛായാഗ്രഹണവും ഷഫീക് മുഹമ്മദ് അലി എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന് ഗോവിന്ദ് വസന്ത ആയിരുന്നു സംഗീതം ഒരുക്കിയത്.