ബോളിവുഡിനെ ത്രില്ലടിപ്പിച്ച ദുൽഖറിന്റെ ‘ചുപ്’ ഒടിടിയിൽ മലയാളത്തിലും; ട്രെയിലർ പുറത്ത്…
ഇന്ത്യ ഒട്ടാകെ ജനപ്രീതി കൈവരിക്കുക ആണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ എല്ലാം തന്നെ ഡബ്ബിങ് ചിത്രങ്ങളിലൂടെ അല്ലാതെ തന്നെ ദുൽഖർ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആണ് ദുൽഖറിന്റെ ജനപ്രീതി ഉയർത്തിയ ചിത്രം. ഇതിന് ശേഷം ദുൽഖറിന്റെ തിയേറ്റർ റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ‘ചുപ് റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’. ഈ ബോളിവുഡ് ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു എങ്കിലും മറ്റ് ഭാഷകളിൽ റിലീസ് ആയിരുന്നില്ല. ഇപ്പോൾ ഒടിടി റിലീസ് ആയി ‘ചുപ്’ എത്തുമ്പോൾ ആ കുറവ് പരിഹരിക്കുക ആണ് അണിയറപ്രവർത്തകർ. ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരെ ലക്ഷ്യം വെച്ച് ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം ഒടിടിയിൽ എത്തും. സീ5 ആണ് ചിത്രം ഒടിടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. നവംബർ 25 മുതൽ ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും.
ചുപിന്റെ മലയാളം ട്രെയിലറും സീ5 റിലീസ് ചെയ്തിട്ടുണ്ട്. സൈക്കളോജിക്കൽ ക്രൈം ത്രില്ലർ ആയ ചുപ് സംവിധാനം ചെയ്തിരിക്കുന്നത് ആർ ബാൽകി ആണ്. സണ്ണി ഡിയോൾ ആണ് ഈ ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രേയ ധന്വന്തരി, പൂജ ഭട്ട്, ശരണ്യ പൊൻവണ്ണൻ എന്നിവർ ആണ് മാറ്റ് അഭിനേതാക്കൾ. സിനിമകൾക്ക് സത്യസന്ധമല്ലാത്ത നിരൂപണങ്ങൾ നൽകുന്ന വിമർശകരെ ഒരു സീരിയൽ കില്ലർ ലക്ഷ്യമിടുന്നത് ആണ് ചിത്രത്തിന്റെ കഥ. കൊലയാളിയെ പിടികൂടാൻ ഐജി അരവിന്ദ് മാത്തൂരിനെ നിയോഗിക്കുന്നു. ചുപ് റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് സെപ്റ്റംബർ 23 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സൗജന്യമായി ചിത്രം കാണാനുള്ള അവസരം പ്രേക്ഷകർക്ക് അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. കൂടാതെ, 100 രൂപ ടിക്കറ്റ് നരക്കിൽ ദേശീയാ സിനിമാ ദിനത്തോടനുബന്ധിച്ച് ചിത്രം പ്രദർശിപ്പിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. ചുപ് മലയാളം ട്രെയിലർ: