മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ പോലിസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ; ഫസ്റ്റ് ലുക്ക് പുറത്ത്…

വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന് ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ത്രില്ലറായിട്ട് ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലിസ് ഓഫീസറുടെ വേഷത്തില്‍ ആണ് എത്തുന്നത്. ‘ഭീഷ്മ പർവ്വം’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും മമ്മൂട്ടിയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സെപ്റ്റംബറിൽ ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുക ആണ്. ഷൈന്‍ ടോം ചാക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് അപ്ഡേറ്റ് ആയി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പോലിസ് വേഷത്തില്‍ ആണ് എത്തുന്നത്. ജോർജ് കൊട്ടാരക്കൻ എന്ന കഥാപാത്രത്തെ ആണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോലിസ് യൂണിഫോമില്‍ ആണ് ഷൈനെ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്.
വലിയ ഒരു താരനിര അണിനിരക്കുന്ന ചിത്രം കൂടിയായ ക്രിസ്റ്റഫറില്‍ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ ആയി എത്തുന്നത്. തമിഴ് നടൻ വിനയ് റായ് വില്ലൻ വേഷം ചെയ്തുകൊണ്ടാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനിത കോശി, വിക്രം ഫെയിം വാസന്തി എന്നിവരും അഭിനയിക്കുന്നുണ്ട്. ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രാഹകൻ ഫായിസ് സിദ്ദിക്ക്, സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ്, എഡിറ്റർ മനോജ് എന്നിവരാണ് ക്രിസ്റ്റഫറിന്റെ ടെക്നിക്കൽ ക്രൂവിന്റെ ഭാഗമാകുന്നവര്‍. അരോമ മോഹനും ആർ ഡി ഇല്യൂമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.