“ഇതും കൂടി കണ്ടോളൂ”; റിലീസിന് മുന്നോടിയായി ആവേശമായി ‘കങ്കുവ’യുടെ പുതിയ ട്രെയിലർ പുറത്ത്…

38 ഭാഷകളിൽ നവംബർ 14 -ന് ആഗോളവ്യാപകമായി റിലീസിന് തയ്യാറാകുന്ന സൂര്യ നായകനാകുന്ന ‘കങ്കുവ’യുടെ റിലീസ് ട്രെയിലർ പുറത്തിറങ്ങി. ശിവ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ ട്രെയിലർ റിലീസിന് ഇനി 4 ദിവസങ്ങൾ ബാക്കി നിൽക്കേ ആണ് എത്തിയിരിക്കുന്നത്. 1 മിനിറ്റ് 33 സെക്കന്റ് ദൈർഖ്യമുള്ള ട്രെയിലർ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് തന്നെ ചിത്രം ഒരുക്കും എന്ന പ്രതീക്ഷ നല്കുന്നുണ്ട്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് എത്തിക്കുന്നത്. ദിശ പട്ടാണി സൂര്യയുടെ നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത് ബോളിവുഡ് നടൻ ബോബി ഡിയോൾ ആണ്.
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രണ്ട് ടൈംലൈനിലൂടെ ആകും ചിത്രത്തിന്റെ ഒരു കഥ 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്നതാണ്.