in

മമ്മൂട്ടി ചിത്രം ‘പഴശ്ശിരാജ’യെ പ്രകീർത്തിച്ചു ബ്രിട്ടീഷ് പാർലമെന്റ് അംഗമായ മാർട്ടിൻ ഡേ

മമ്മൂട്ടി ചിത്രം ‘പഴശ്ശിരാജ’യെ പ്രകീർത്തിച്ചു ബ്രിട്ടീഷ് പാർലമെന്റ് അംഗമായ മാർട്ടിൻ ഡേ

സ്കോട്ടിഷ് പൊളിറ്റീഷ്യനും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ മാർട്ടിൻ ഡേ തന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മലയാള സിനിമയായ പഴശ്ശിരാജയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്. കേരള നിയമ സഭാ സ്പീക്കർ ആയ ശ്രീരാമ കൃഷ്ണൻ ആണ് തനിക്ക് ഈ സിനിമ നിർദേശിച്ചത് എന്നു മാർട്ടിൻ ഡേ പറയുന്നു.

രാജ്യങ്ങളുടെ ചരിത്രത്തെ പറ്റിയുള്ള ചർച്ചക്കിടയിൽ വില്യം വാലസിനെ പറ്റി താൻ പരാമര്ശിച്ചപ്പോൾ ആണ് പഴശ്ശിരാജയുടെ ചരിത്രം പറയുന്ന ഈ ചിത്രത്തെ കുറിച്ച് ശ്രീരാമ കൃഷ്ണൻ തന്നോട് പറഞ്ഞതെന്ന് മാർട്ടിൻ ഡേ വെളിപ്പെടുത്തുന്നു.

മമ്മൂട്ടി ചിത്രം

ഇതിൽ നായകനായി അഭിനയിച്ച മമ്മൂട്ടിയുടെ അംബേദ്കർ എന്ന ചിത്രവും താൻ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം തന്‍റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. വില്യം വാലസിന്‍റെ കഥയുമായി സ്കോട്ടിഷ് ജനതക്ക് പഴശ്ശിരാജയുടെ കഥയെ വളരെയധികം ബന്ധിപ്പിക്കാൻ കഴിയുമെന്ന് മാർട്ടിൻ ഡേ പറയുന്നു. ശക്തരായ വിദേശ ശത്രുക്കൾക്കെതിരെയുള്ള പോരാട്ടവും ഗറില്ലാ യുദ്ധ മുറകളും ചതിയും വീരോചിത മരണവുമെല്ലാം രണ്ടു പേരുടെയും കഥകളെ സമാന സ്വഭാവമുള്ളതാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാൽ വെല്ലിങ്ടൻ ചരിത്രത്തിലൂടെ താൻ ഒരുപാട് സഞ്ചരിച്ചു എങ്കിലും പഴശ്ശി രാജ പോലത്തെ ഒരു ധീരനായ എതിരാളിയുടെ കഥ അവരുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതിൽ അദ്ദേഹം ദുഖവും രേഖപ്പെടുത്തുന്നു. മികച്ച ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ ആണ് പഴശ്ശി രാജ എന്ന മലയാള ചിത്രം എന്നും ഇത്തരം മികച്ച ചിത്രങ്ങൾ നിർമ്മിക്കുന്ന ഒരു സിനിമാ മേഖലയും അതിൽ അഭിനയിക്കുന്ന മികച്ച നടന്മാരുമുള്ള മലയാളികൾ ഭാഗ്യവാന്മാർ ആണെന്നും പറയുന്നു അദ്ദേഹം. ഇത്തരത്തിലുള്ള കൂടുതൽ മമ്മൂട്ടി ചിത്രങ്ങൾ കാണാൻ ശ്രമിക്കും എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹിന്ദി പ്രേക്ഷകരുടെ മനം കവർന്ന് ‘വില്ലൻ’; ഒറ്റ ദിവസം കൊണ്ട് 35 ലക്ഷം കാഴ്ചക്കാർ!

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിന്‍റെ സെറ്റിൽ സുപ്രിയയ്ക്ക് പിറന്നാൾ ആഘോഷം!