ഹിന്ദി പ്രേക്ഷകരുടെ മനം കവർന്ന് ‘വില്ലൻ’; ഒറ്റ ദിവസം കൊണ്ട് 35 ലക്ഷം കാഴ്ചക്കാർ!
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘വില്ലൻ’ കഴിഞ്ഞ ഒക്ടോബറിൽ ആണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘കോന്‍ ഹേ വില്ലന്‍’ ഓൺലൈനിൽ റിലീസ് ചെയ്തിരുന്നു. 24 മണിക്കൂർ കൊണ്ട് ചിത്രത്തിന് 35 ലക്ഷം റെക്കോര്‍ഡ് കാഴ്ചക്കാരെ ആണ് ലഭിച്ചത്.
ഹിന്ദി പ്രേക്ഷകരുടെ ഇടയിൽ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായവും ആണ് ലഭിക്കുന്നത്. അര ലക്ഷത്തിൽ അധികം ലൈക്സ് ആണ് ചിത്രം നേടിയത്. മോഹൻലാലിന്‍റെ പ്രകടനത്തിനെയും ഹിന്ദി പ്രേക്ഷകർ പുകഴ്ത്തുന്നു. മറ്റൊരു പ്രധാന വേഷം കൈകാരം ചെയ്ത തമിഴ് നടൻ വിശാന്‍റെ പ്രകടനത്തെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.
മലയാളത്തിൽ പുറത്തിറങ്ങിയപ്പോൾ വില്ലന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോൾ ഹിന്ദിയിൽ നിന്ന് ലഭിക്കുന്നത് ആകട്ടെ മികച്ച അഭിപ്രായങ്ങൾ മാത്രവും.
മോഹൻലാലിനെയും വിശാലിനേയും കൂടാതെ മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.