മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിന്‍റെ സെറ്റിൽ സുപ്രിയയ്ക്ക് പിറന്നാൾ ആഘോഷം!

0

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിന്‍റെ സെറ്റിൽ സുപ്രിയയ്ക്ക് പിറന്നാൾ ആഘോഷം!

മലയാള സിനിമ കാത്തിരിക്കുന്ന ചിത്രം ലൂസിഫർ ചിത്രീകരണം പുരോഗമിക്കുക ആണ്. നടൻ പൃഥ്വിരാജിന്‍റെ അരങ്ങേറ്റ സംവിധാന സംരംഭത്തില്‍ മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ആണ് നായകനാവുന്നത്. ഇപ്പോളിതാ ചിത്രത്തിന്‍റെ സെറ്റിൽ ഒരു പിറന്നാൾ ആഘോഷം നടന്നിരിക്കുന്നു.

മറ്റാരുടെയും അല്ല പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയുടെ പിറന്നാൾ ആണ് ലൂസിഫർ അണിയറപ്രവർത്തകർ ആഘോഷിച്ചത്. മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ഫാസിൽ, നടൻ കലാഭവൻ ഷാജോൺ ഉൾപ്പെടെയുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു.

വണ്ടിപ്പെരിയാറിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ലൂസിഫറിന്‍റെ പുതിയ ലൊക്കേഷൻ തിരുവനന്തപുരത്ത്‌ ആണ്. ഇന്ദ്രജിത്ത്‌, മഞ്ജു വാര്യയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തുവന്നിരുന്നു. വലിയ സ്വീകരണം ആണ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.