in ,

താളത്തിനൊത്ത് ആടിപ്പാടാൻ വിജയുടെ ബീസ്റ്റിലെ ‘അറബിക് കുത്ത്’ എത്തി…

താളത്തിനൊത്ത് ആടിപ്പാടാൻ വിജയുടെ ബീസ്റ്റിലെ ‘അറബിക് കുത്ത്’ എത്തി…

ആരാധകർ കാത്തിരിക്കുന്ന ദളപതി വിജയ് ചിത്രമാണ് ‘ബീസ്റ്റ്‌’. ഈ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവന്നിരിക്കുക ആണ്. അറബിക് കുത്ത് എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് റിലീസ് ആയത്.

നടൻ ശിവകാർത്തികേയൻ ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത്. അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നിർവഹിച്ചത്. ആലപിച്ചത് അനിരുദ്ധും ജോണിത ഗാന്ധിയും ചേർന്നാണ്. വീഡിയോ കാണാം:

വിജയുടെയും നായിക പൂജ ഹെഗ്ഡെയുടെയും ഡാൻസിന്റെ ചില ഭാഗങ്ങളും സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്നതും മേക്കിങ് വീഡിയോയും ഉൾപ്പെടുന്ന ലിറിക്കൽ വീഡിയോ ആയാണ് ഗാനം എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് റെക്കോർഡ് കാഴ്ചക്കാരെ ആണ് ഗാനം യൂട്യൂബിൽ നേടുന്നത്.

ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രോമോ വീഡിയോയും വൈറൽ ആയിരുന്നു. നടൻ ശിവകാർത്തികേയൻ ഉൾപ്പെടെ ഉള്ളവർ ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് നെൽസൺ ഇപ്പോൾ വിജയ്ക്ക് ഒപ്പം ഒന്നിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. മലയാള താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ഈ ചിത്രത്തിന്റെ ഭാഗമാണ്.

മോഹൻലാൽ ഒന്നാമൻ; ജനപ്രീതിയിൽ തിളങ്ങുന്ന പത്ത് താരങ്ങൾ ഇവരൊക്കെ…

ആവേശം കൊടിയേറി, ഐഎംഡിബിയിൽ ഒന്നാം സ്ഥാനം നേടി ‘ആറാട്ട്’…