in

മോഹൻലാൽ ഒന്നാമൻ; ജനപ്രീതിയിൽ തിളങ്ങുന്ന പത്ത് താരങ്ങൾ ഇവരൊക്കെ…

മോഹൻലാൽ ഒന്നാമൻ; ജനപ്രീതിയിൽ തിളങ്ങുന്ന പത്ത് താരങ്ങൾ ഇവരൊക്കെ…

മലയാള സിനിമാ താരങ്ങളുടെ ജനപ്രീതി അളന്ന് ഇന്ത്യയുടെ ഒരേ ഒരു സ്പെഷ്യലൈസ്ഡ് മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. ജനുവരി മാസത്തിലെ ടോപ്പ് 10 ജനപ്രിയ മലയാള താരങ്ങളുടെ ലിസ്റ്റ്‌ ആണ് ഓർമാക്‌സ് മീഡിയ പുറത്തുവിട്ടത്. നടിമാരുടെയും നടന്മാരുടേയും ലിസ്റ്റുകൾ വെവ്വേറെ ആയി ആണ് പുറത്തുവന്നിരിക്കുന്നത്. നടന്മാരുടെ ലിസ്റ്റിൽ സൂപ്പർതാരം മോഹൻലാൽ ആണ് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

രണ്ടാം സ്ഥാനത്ത് മെഗാസ്റ്റാർ മമ്മൂട്ടി നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്ത് സ്വന്തമാക്കിയത് ഫഹദ് ഫാസിൽ ആണ്. ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവർ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഏഴാം സ്ഥാനത്ത് ദിലീപും എട്ടാം സ്ഥാനത്ത് ആസിഫ് അലിയും നിൽക്കുന്നു. നിവിൻ പോളിയും ഷെയ്ൻ നിഗവും ഒൻപതും പത്തും സ്ഥാനത്ത് ഉണ്ട്.

നടിമാരുടെ ജനപ്രീതിയിൽ മഞ്ജു വാര്യർ ആണ് ഒന്നാം സ്ഥാനത്ത്. ശോഭന, കാവ്യാ മാധവൻ, പാർവതി, നിമിഷ സജയൻ എന്നിവർ അടുത്ത നാല് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. നസ്രിയ ആറാം സ്ഥാനത്ത് നിൽക്കുമ്പോൾ ഏഴും എട്ടും സ്ഥാനത്ത് യഥാക്രമം ഐശ്വര്യ ലക്ഷ്മിയും നമിത പ്രമോദും നിൽക്കുന്നു. നയൻതാര ഒൻപതാം സ്ഥാനത്ത് ആണ് ഇടം നേടിയത്. രജീഷ് വിജയന് ആണ് പത്താം സ്ഥാനം.

‘ഹൃദയം’ അൻപത് കോടി ക്ലബ്ബിൽ; മൂന്നാം ചിത്രത്തിലൂടെ അഭിമാന നേട്ടം സ്വന്തമാക്കി പ്രണവ്…

താളത്തിനൊത്ത് ആടിപ്പാടാൻ വിജയുടെ ബീസ്റ്റിലെ ‘അറബിക് കുത്ത്’ എത്തി…