in

ആവേശം കൊടിയേറി, ഐഎംഡിബിയിൽ ഒന്നാം സ്ഥാനം നേടി ‘ആറാട്ട്’…

ആവേശം കൊടിയേറി, ഐഎംഡിബിയിൽ ഒന്നാം സ്ഥാനം നേടി ‘ആറാട്ട്’…

മോഹൻലാലിന്റെ ഒരു മാസ് സിനിമയ്ക്ക് ആയി ആരാധകർ വളരെയധികം കാത്തിരിക്കുന്ന ഒരു അവസരത്തിലാണ് ആറാട്ട് എത്തുന്നത്. അത് കൊണ്ട് തന്നെ മാസ് മസാല ചിത്രം എന്ന വിശേഷണവുമായി ആറാട്ട് എത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഇപ്പോളിതാ ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ ആറാട്ട് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.

പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്. ലിസ്റ്റിൽ ഇടം നേടിയ ചിത്രങ്ങളിൽ 72.1 ശതമാനം പേജ് വ്യൂസ് സ്വന്തമാക്കി വലിയ മുന്നേറ്റമാണ് ആറാട്ട് നടത്തിയത്. ടോപ്പ് 10 ചിത്രങ്ങളുടെ ലിസ്റ്റ് ഇങ്ങനെ.

ആർആർആർ, വലിമൈ തുടങ്ങിയ വമ്പൻ ഹൈപ്പിൽ വരുന്ന ചിത്രങ്ങളെ വരെ ആറാട്ട് പിന്നിലാക്കിയിരിക്കുക ആണ്. അതേ സമയം, ആറാട്ടിന്റെ പ്രീ ബുക്കിംഗ് യൂഎഈ ഉൾപ്പെടെയുള്ള ഓവർസീസ് മാർക്കറ്റിലും ഇന്ത്യയിലും മിക്ക ഇടങ്ങളിലും തുടങ്ങിയിട്ടുണ്ട്. മികച്ച വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഡിസംബറിൽ എത്തിയ മോഹൻലാൽ ചിത്രം മരക്കാറിന് ശേഷം ഇത്രയുമധികം പ്രീ ബുക്കിംഗ് ആവേശം നിറയുന്നത് ഇപ്പോൾ ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലുമായി ഒന്നിക്കുമ്പോൾ പുലിമുരുകൻ എന്ന ചരിത്ര വിജയ ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ മോഹൻലാൽ ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്.ഫെബ്രുവരി 18ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

താളത്തിനൊത്ത് ആടിപ്പാടാൻ വിജയുടെ ബീസ്റ്റിലെ ‘അറബിക് കുത്ത്’ എത്തി…

വീണ്ടും പ്രണയിച്ച് ചാക്കോച്ചൻ; ഒറ്റിലെ ഗാനത്തിന് മികച്ച പ്രതികരണങ്ങൾ…