in , ,

രാം ചരൺ ചിത്രം ‘പെദ്ധി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

രാം ചരൺ ചിത്രം ‘പെദ്ധി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

ബുചി ബാബു സന സംവിധാനം ചെയ്യുന്ന രാം ചരൺ ചിത്രം ‘പെദ്ധി’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. “ഹോയ് ഹോയ് വീരാ” (മലയാളത്തിൽ “വാ വാ വീരാ”) എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് ജിതിൻ രാജാണ്. സിജു തുറവൂർ ആണ് വരികൾ രചിച്ചിരിക്കുന്നത്. 2026 ഏപ്രിൽ 30-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ് അവതരിപ്പിക്കുന്നത്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ താരം ശിവരാജ് കുമാർ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് രാം ചരണും ശിവരാജ് കുമാറും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ “ചികിരി ചികിരി” എന്ന ഗാനത്തിന് പിന്നാലെയാണ് പുതിയ ഗാനവും റിലീസ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ നൃത്ത പ്രകടനത്തിന് പ്രാധാന്യം നൽകിയാണ് ഈ ഗാനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഒരു മാസ് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി ശാരീരികമായ മാറ്റങ്ങൾ വരുത്തിയാണ് രാം ചരൺ എത്തുന്നത്. ശ്യാം കൗശലാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ ജഗപതി ബാബു (അപ്പലസൂരി എന്ന കഥാപാത്രം), ബോളിവുഡ് താരം ദിവ്യേന്ദു ശർമ്മ എന്നിവരും അഭിനയിക്കുന്നു.

ചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

ആക്ഷൻ മോഡിൽ മമ്മൂട്ടിയും മോഹൻലാലും; ‘പേട്രിയറ്റ്’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശത്രുപാളയത്തിലെ ഇന്ത്യൻ ചാരൻ; ആകാംക്ഷയുണർത്തി രൺവീറിന്റെ ‘ധുരന്ധർ ദ റിവഞ്ച്’ ട്രെയിലർ