in , ,

“അത്രയും മതി മധ്യതിരുവിതാംകൂർ നിന്ന് കത്താൻ”; ഉദ്വേഗഭരിതമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സക്സസ് ടീസർ…

“അത്രയും മതി മധ്യതിരുവിതാംകൂർ നിന്ന് കത്താൻ”; ഉദ്വേഗഭരിതമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സക്സസ് ടീസർ…

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ നിർമ്മാതാക്കൾ ഈ ത്രില്ലർ ചിത്രത്തിൻ്റെ ഒരു സക്സസ് ടീസർ കൂടി പുറത്തിറക്കിയിരിക്കുയാണ്. 50 സെക്കൻ്റ് ദൈർഘ്യമുള്ള ഈ ടീസർ ആണ് റിലീസ് ആയിരിക്കുന്നത്.

ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രം അന്വേഷിക്കുന്ന രണ്ട് കേസുകളുടെ ത്രില്ലിംഗ് കഥ പറയുന്ന ചിത്രത്തിലെ ആദ്യ കേസ് ആയ ലൗലി മാത്തൻ കേസിനെ കേന്ദ്രീകരിച്ച് ആണ് സക്സസ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. സിനിമ ഇനിയും കണ്ടിട്ടില്ലാത്ത പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ടീസർ ആണ് ഇത്. സക്സസ് ടീസർ കാണാം:

ജിനു വി എബ്രഹാം തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ടൊവിനോയ്ക്ക് ഒപ്പം സിദ്ധിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ് തുടങ്ങിയ താരങ്ങൾ ആയിരുന്നു അണിനിരന്നത്. ഡോൾവിൻ കുരിയാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്. ഗൗതം ശങ്കർ ഛായാഗ്രാഹകണവും സന്തോഷ് നാരായണൻ സംഗീതവും ഒരുക്കിയ ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് സൈജു ശ്രീധർ ആണ്.

English Summary: Makers dropped Anweshippin Kandethum Success Teaser

“ഇന്ത്യൻ സിനിമയിൽ ഇദ്ധേഹത്തെ തളക്കാൻ വേറെ ആരും ഇല്ല”, ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടി പ്രകടനത്തെ പ്രശംസിച്ച് നിർമ്മാതാവ് ബാദുഷ…

“ഓസ്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല”, മമ്മൂട്ടിയെയും ഭ്രമയുഗത്തിനെയും പുകഴ്ത്തി സന്ദീപാനന്ദഗിരി…