in

“ഓസ്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല”, മമ്മൂട്ടിയെയും ഭ്രമയുഗത്തിനെയും പുകഴ്ത്തി സന്ദീപാനന്ദഗിരി…

“ഓസ്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല”, മമ്മൂട്ടിയെയും ഭ്രമയുഗത്തിനെയും പുകഴ്ത്തി സന്ദീപാനന്ദഗിരി…

തിയേറ്ററുകളിൽ മമ്മൂട്ടി ചിത്രം ഭ്രമയുഗം എത്തിയതോടെ എങ്ങും ചിത്രം ചർച്ചയാകുകയാണ്. രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായങ്ങൾ ആണ് നിറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രേക്ഷകരെ പോലെ തന്നെ പ്രമുഖരും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ്. ഏറ്റവും പുതിയതായി ശ്രദ്ധ നേടുന്നത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ വാക്കുകൾ ആണ്.

ഭ്രമയുഗത്തെ ഒരു ക്ലാസിക് സിനിമ എന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി വിശേഷിപ്പിച്ചത്. ഈയാം പാറ്റ അഗ്നിയിലേക്ക് എന്ന പോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. മലയാളത്തിന് നിരവധി ക്ലാസിക്കുകൾ സമ്മാനിച്ച ടി ഡി രാമകൃഷ്ണൻ ഒരുക്കിയ ഡയലോഗുകൾ മഹത്തായ ആശയങ്ങൾ നിറഞ്ഞത് ആണെന്ന് സന്ദീപാനന്ദ പുകഴ്ത്തി.

മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും സിനിമ ലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു എന്നും ഓസ്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല എന്നും സന്ദീപാനന്ദ അഭിപ്രായപ്പെട്ടു. മറ്റ് അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരെയും സംവിധാനം ക്യാമറ, സംഗീതം തുടങ്ങി മറ്റ് അണിയറ പ്രവർത്തകരെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. സന്ദീപാനന്ദയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

English Summary: Swami Sandeepananda Giri made a comment on Mammootty and ‘Bramayugam’

“അത്രയും മതി മധ്യതിരുവിതാംകൂർ നിന്ന് കത്താൻ”; ഉദ്വേഗഭരിതമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സക്സസ് ടീസർ…

മോഹൻലാലോ ഫഹദോ അതോ മമ്മൂട്ടിയോ?സ്റ്റാൻഡ് അപ്പ് കോമഡിയന്റെ തമാശയും പോളും ഇന്ത്യയൊട്ടാകെ ചർച്ചയാകുന്നു..