“ഇന്ത്യൻ സിനിമയിൽ ഇദ്ധേഹത്തെ തളക്കാൻ വേറെ ആരും ഇല്ല”, ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടി പ്രകടനത്തെ പ്രശംസിച്ച് നിർമ്മാതാവ് ബാദുഷ…

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഭ്രമയുഗം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസ് ആവുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ആണ്. ഈ അവസരത്തിൽ മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ് ബാദുഷ. ഭ്രമയുഗം ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ പങ്കുവെച്ച് കൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ബാദുഷയുടെ പ്രതികരണം.
ബാദുഷ കുറിച്ചത് ഇങ്ങനെ: “ഈ മനുഷ്യന് അഭിനയം തലക്ക് പിടിച്ച് വട്ടായതാണോ തത്കാലം ഇന്ത്യൻ സിനിമയിൽ ഇദ്ധേഹത്തെ തളക്കാൻ വേറെ ആരും ഇല്ല”. ഈ പോസ്റ്റിന് അനുകൂലിച്ചുള്ള മറുപടിയുമായി നിരവധി ആളുകളും കമൻ്റ് ബോക്സിൽ എത്തി. ‘ഈ അഭിനയ കൊമ്പനെ തളയ്ക്കാൻ ആർക്കും കഴിയില്ല’, ‘ഇത് ചെറുത്’, ‘ അത് പ്രത്യേകിച്ച് പറയണോ’ തുടങ്ങി നിരവധി കമൻ്റുകൾ ആണ് പോസ്റ്റിന് ലഭിച്ചത്.
English Summary: Producer Badusha praised Mammootty’s performance in “Bramayugam.”