in

അമൽ നീരദിനൊപ്പം ഫഹദും അൻവർ റഷീദും; ‘ബാച്ച്‌ലർ പാർട്ടി D’EUX’ പ്രഖ്യാപിച്ചു

അമൽ നീരദിനൊപ്പം ഫഹദും അൻവർ റഷീദും; ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം ‘D’EUX’ പ്രഖ്യാപിച്ചു

മലയാള സിനിമയിലെ സ്റ്റൈലിഷ് ഫിലിം മേക്കർ അമൽ നീരദ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 2012-ൽ പുറത്തിറങ്ങി യുവാക്കൾക്കിടയിൽ തരംഗമായി മാറിയ ‘ബാച്ച്‌ലർ പാർട്ടി’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗവുമായാണ് ഇത്തവണ അദ്ദേഹം എത്തുന്നത്. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് പദവി നേടിയ ചിത്രത്തിൻ്റെ രണ്ടാം വരവ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് സംവിധായകൻ സ്ഥിരീകരിച്ചത്.

‘ബാച്ച്ലർ പാർട്ടി D’EUX’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പേരിലെ വ്യത്യസ്തത കൊണ്ട് തന്നെ പ്രഖ്യാപന വേളയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഫ്രഞ്ച് ഭാഷയിൽ ‘DEUX’ എന്ന വാക്കിന് ‘രണ്ട്’ എന്നാണ് അർത്ഥം വരുന്നത്. എന്നാൽ ‘D’EUX’ എന്നത് ‘അവരുടെ’ അല്ലെങ്കിൽ ‘അവരെക്കുറിച്ച്’ (Of them / About them) എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അമൽ നീരദ് വ്യക്തമാക്കുന്നു.

വൻതാരനിരയും സാങ്കേതിക തികവും ഒത്തുചേരുന്ന ഒരു പ്രോജക്റ്റായിരിക്കും ഇതെന്നാണ് സൂചന. അമൽ നീരദ് പ്രൊഡക്ഷൻസിനൊപ്പം ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.

ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാൻ, വിനായകൻ, കലാഭവൻ മണി എന്നിവർ തകർത്താടിയ ആദ്യ ഭാഗം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചോ മറ്റ് സാങ്കേതിക പ്രവർത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മോഹൻലാൽ ചിത്രമൊരുക്കാൻ വിഷ്ണു മോഹൻ; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്

വിസ്മയയുടെ ‘തുടക്കം’ ഓണത്തിന്; ജൂഡ് ആൻ്റണി – വിസ്മയ മോഹൻലാൽ ചിത്രം ഫസ്റ്റ് ലുക്ക് പുറത്ത്