in

അല്ലുവിന് ഷാരൂഖ് ഖാന്റെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം?

അല്ലുവിന് ഷാരൂഖ് ഖാന്റെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം?

‘പത്താൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിന് അത്യുഗ്രൻ ബോക്സ് ഓഫീസ് വിജയം സമ്മാനിച്ചിരിക്കുക ആണ് കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ. താരത്തിന്റെ അടുത്ത റിലീസ് ചിത്രമായ ജവാന്റെ ഹൈപ്പും ഉയരുകയാണ്. തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഹൈപ്പ് മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെൽപ്പുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാൻ ഇന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയേക്കും എന്നതാണ് പുതിയ വാർത്ത.

പീപ്പിങ്മൂൺ.കോം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിഥി വേഷത്തിനായി സംവിധായകൻ അറ്റ്‌ലി അല്ലുവിനെ സമീപിച്ചു എന്നും കഥാഗതിയിൽ വളരെ പ്രധാനപെട്ട വേഷമാണ് ഇതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. അല്ലു ചിത്രം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ടുള്ള അന്തിമ തീരുമാനം കുറച്ച് ദിവസങ്ങൾക്കുള്ളിൽ നൽകും. ചിത്രം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അറ്റ്ലീ എന്നും പീപ്പിങ്മൂൺ റിപ്പോർട്ട് ചെയ്യുന്നു. പുഷ്പ എന്ന ചിത്രത്തിലൂടെ നോർത്ത് ഇന്ത്യയിൽ വൻ ഫാൻ ബേസ് ആണ് അല്ലു സൃഷ്ടിച്ചിരിക്കുന്നത്. ജവാനിൽ ഷാരൂഖ് ഖാന് ഒപ്പം അല്ലു ചേരുകയാണെങ്കിൽ അത് ഫാൻസിന് മറ്റൊരു ട്രീറ്റ് ആകും എന്നത് തീർച്ച.

വിജയ് സേതുപതി, നയൻതാര, പ്രിയാമണി, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, റിദ്ദി ഡോഗ്ര, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ജവാൻ. ഷാരൂഖിന്റെ ഭാര്യയായി ദീപിക പദുക്കോൺ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്. അതേ സമയം, മാധ്യമങ്ങളിൽ പ്രചരിക്കുന്നപോലെ ദളപതി വിജയ് ചിത്രത്തിന്റെ ഭാഗമല്ലെന്ന് വിവരംകിട്ടിയതായി പീപ്പിങ് മൂൺ വെളിപ്പെടുത്തി. ജവാൻ 2023 ജൂൺ 2 ന് ആണ് തിയേറ്ററുകളിൽ എത്തുക. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

കോമഡി ചിത്രവുമായി ഫഹദും ‘രോമാഞ്ചം’ സംവിധായകനും; നിർമ്മാണം അൻവർ റഷീദ്…

“ബോക്സ് ഓഫീസിൽ വിലസി ആടുതോമ”; പുതിയ റിലീസുകളുടെ കളക്ഷൻ റിപ്പോർട്ട്…