in

900 കോടിയും കടന്ന് പത്താന്റെ ബോക്സ് ഓഫീസ് താണ്ഡവം തുടരുന്നു…

900 കോടിയും കടന്ന് പത്താന്റെ ബോക്സ് ഓഫീസ് താണ്ഡവം തുടരുന്നു…

ബോളിവുഡിന് ഇതിലും മികച്ച തിരിച്ചുവരവ് സ്വപ്നങ്ങളിൽ മാത്രം എന്ന് തന്നെ പറയാം. കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ നായകനായ പത്താൻ സമ്മാനിക്കുന്നത് അത്തരമൊരു തിരിച്ചുവരവ് ആണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം 900 കോടി കളക്ഷനും ബോക്സ് ഓഫീസിൽ മറികടന്നിരിക്കുകയാണ്. 901 കോടി ഗ്രോസ് കളക്ഷൻ ആണ് ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നത്. 1000 കോടി നേട്ടത്തിലേക്ക് ചിത്രത്തിന് എത്താൻ കഴിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

ഇതിനോടകം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 558 കോടി ഗ്രോസ് കളക്ഷൻ ആണ് നേടിയിരിക്കുന്നത്. 464.8 കോടിയാണ് നെറ്റ് കളക്ഷൻ. ഓവർസീസ് മാർക്കറ്റിൽ നിന്ന് പത്താൻ വാരികൂട്ടിയത് 343 കോടിയാണ്. ദംഗലിനെ മറികടന്ന് ഒറിജിനൽ ഹിന്ദി ചിത്രങ്ങളിൽ ഒന്നാം സ്ഥാനം പത്താൻ ദിവസങ്ങൾക്ക് മുന്നേ തന്നെ നേടിയിരുന്നു. കെജിഎഫ് ചാപ്പ്റ്റർ 2 വിന്റെ കളക്ഷൻ മറികടന്ന് നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായി പത്താൻ മാറിയിട്ടുണ്ട്. 510.99 കോടി (ഇന്ത്യ നെറ്റ് കളക്ഷൻ, ഹിന്ദി) കളക്ഷനുമായി ബാഹുബലി 2 ആണ് കളക്ഷൻ മുന്നിട്ട് നിൽക്കുന്നത്.

“ചേച്ചീനെ എനിക്ക് ഭയങ്കര ഇഷ്ടമാ”; ‘ക്രിസ്റ്റി’ ട്രെയിലർ…

കോമഡി ചിത്രവുമായി ഫഹദും ‘രോമാഞ്ചം’ സംവിധായകനും; നിർമ്മാണം അൻവർ റഷീദ്…