in

കോമഡി ചിത്രവുമായി ഫഹദും ‘രോമാഞ്ചം’ സംവിധായകനും; നിർമ്മാണം അൻവർ റഷീദ്…

കോമഡി ചിത്രവുമായി ഫഹദും ‘രോമാഞ്ചം’ സംവിധായകനും; നിർമ്മാണം അൻവർ റഷീദ്…

പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ നേടിയ ഹൊറർ കോമഡി ചിത്രം രോമാഞ്ചം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം ആണ് കാഴ്ച്ചവെക്കുന്നത്. നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സജിൻ ഗോപു, സിജു സണ്ണി, അബിൻ ബിനോ, ചെമ്പൻ വിനോദ് തുടങ്ങിയവർ ആയിരുന്നു അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ജിത്തു സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ഫഹദ് ഫാസിൽ നായകനാകുന്ന ഒരു കോമഡി എന്റർടൈനർ ആണ് ജിത്തുവിന്റെ അടുത്ത ചിത്രം. രോമാഞ്ചം പോലെ തന്നെ ബാംഗ്ലൂരിൽ നടക്കുന്ന കഥയാണ് ഈ ചിത്രവും പറയുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൻവർ റഷീദ് ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സമീർ താഹിർ ആണ്. മാർച്ചിൽ ബാംഗ്ലൂരിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

അതേസമയം, രണ്ടാം ഭാഗത്തിന് ചില സാധ്യതകൾ നൽകിയാണ് രോമാഞ്ചം എന്ന ചിത്രം അവസാനിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ഒരു വീട്ടിൽ താമസിക്കുന്ന ഏഴ് യുവാക്കളെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിന്റെ കഥ. ഓജോ ബോർഡ് ഉപയോഗിച്ച് ആത്മാവുമായി യുവാക്കൾ ആശയവിനിമയം നടത്തുകയും തുടർന്ന് വീട്ടിൽ നടക്കുന്ന അതുകാരണം ഉണ്ടാകുന്ന സംഭവങ്ങളും ഒക്കെയാണ് ഈ ചിത്രം.

900 കോടിയും കടന്ന് പത്താന്റെ ബോക്സ് ഓഫീസ് താണ്ഡവം തുടരുന്നു…

അല്ലുവിന് ഷാരൂഖ് ഖാന്റെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം?