in

മിസ്റ്ററി ത്രില്ലർ ‘ട്വല്‍ത്ത് മാൻ’ തയ്യാർ; ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് ജീത്തു…

മിസ്റ്ററി ത്രില്ലർ ‘ട്വല്‍ത്ത് മാൻ’ തയ്യാർ; ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് ജീത്തു…

ദൃശ്യം 2 വിന് ശേഷം മറ്റൊരു ത്രില്ലർ ചിത്രവുമായി മോഹൻലാൽ – ജീത്തു ജോസഫ് കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാൻ’. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പേരിമ്പാവൂർ ആണ് നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിത്രീകണരം ആരംഭിച്ച ചിത്രം 48 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായിരുന്നു. ശേഷം ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല.

ഇപ്പോളിതാ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുക ആണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായി അറിയിച്ചിരിക്കുക ആണ് സംവിധായകൻ ജീത്തു ജോസഫ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ പങ്കുചേർന്ന ക്രൂവിന് ഒപ്പമുള്ള ഒരു ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

View this post on Instagram

A post shared by Jeethu Joseph (@jeethu4ever)

ജീവിതത്തിന്റെ വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള കുറച്ച് പേരെ ഒരു അജ്ഞാത ഹോസ്റ്റ് ഒരു സ്വകാര്യ പാർട്ടിയിലേക്ക് ക്ഷണിച്ചു വരുത്തുന്നതും തുടർന്ന് 24 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കെ ആർ കൃഷ്ണ കുമാർ ആണ് രചിച്ചത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ഭൂരിഭാഗവും ഒരൊറ്റ ലൊക്കേഷനിൽ ആണ് ചിത്രീകരിച്ചത്.

അനിൽ ജോൺസൺ ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുൽ മാധവ്, അദിതി രവി, ശിവദ, പ്രിയങ്ക നായർ, അനു മോഹൻ തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷു റിലീസ് ആയി ഒടിടിയിൽ ചിത്രം എത്തും എന്നാണ് കരുതുന്നത്.

സൂര്യ-ബാല ചിത്രം ആരംഭിച്ചു; മമിതയും കൃതി ഷെട്ടിയും താരങ്ങൾ…

‘ഹേ സിനാമിക’ അഞ്ച് ഭാഷകളിൽ നെറ്റ്ഫ്ലിക്സ് സ്‌ട്രീം ചെയ്യും; റിലീസ് മാര്‍ച്ച് 31ന്…