in

‘ഹേ സിനാമിക’ അഞ്ച് ഭാഷകളിൽ നെറ്റ്ഫ്ലിക്സ് സ്‌ട്രീം ചെയ്യും; റിലീസ് മാര്‍ച്ച് 31ന്…

‘ഹേ സിനാമിക’ അഞ്ച് ഭാഷകളിൽ നെറ്റ്ഫ്ലിക്സ് സ്‌ട്രീം ചെയ്യും; റിലീസ് മാര്‍ച്ച് 31ന്…

തീയേറ്ററുകളിൽ വലിയ വിജയമായി മാറിയ ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ എന്ന ചിത്രം നെറ്റ്ഫ്ലിക്‌സ് ആയിരുന്നു ഒടിടി റിലീസ് ആയി എത്തിച്ചത്. നെറ്റ്ഫ്ലിക്സിലും ഹിറ്റ് ആയ ചിത്രം അവരുടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. ഇപ്പോളിതാ മറ്റൊരു ദുൽഖർ ചിത്രം ഒടിടിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്‌സ്. ഇത്തവണയും വിവിധ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ദുല്‍ഖര്‍ ചിത്രം എത്തിക്കാന്‍ ആണ് നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.

മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തിയ ‘ഹേ സിനാമിക’യാണ് നെറ്റ്ഫ്ലിക്‌സ് ഇത്തവണ ഒടിടിയിൽ എത്തിക്കുന്ന ദുൽഖർ സൽമാൻ ചിത്രം. മാര്‍ച്ച് 31ന് ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 12 മണിയോടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.

തമിഴിലും തെലുങ്കിലുമായി തീയേറ്ററുകളിൽ എത്തിയ ചിത്രം നെറ്റ്ഫ്ലിക്‌സ് എത്തിക്കുന്നത് അഞ്ച് ഭാഷകളിൽ ആണ്. തമിഴ്, തെലുങ്ക് കൂടാതെ മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം സ്‌ട്രീം ചെയ്യും. കൊറിയോഗ്രാഫർ ആയ ബൃന്ദ മാസ്റ്ററുടെ അരങ്ങേറ്റ സംവിധാന സംരംവമാണ് ഈ ചിത്രം. കാജൽ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവർ ആയിരുന്നു ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത്.

ദുൽഖർ സൽമാന്റെ അവസാന റിലീസ് ചിത്രമായ ‘സല്യൂട്ട്’ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സോണി ലിവ് ആയിരുന്നു ഈ ചിത്രം എത്തിച്ചത്. ദുൽഖറിന്റെ ആദ്യ ഒടിടി റിലീസ് ചിത്രവും ആയിരുന്നു ഇത്. കൂടാതെ, നെറ്റ്ഫ്ലിക്സിന്റെ ഒരു വെബ് സീരിയസും ദുൽഖർ സൽമാൻ ചെയ്യുന്നുണ്ട്. ഈ സീരിയസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ വലിയ ഒരു തരംഗം സൃഷ്ടിക്കാൻ ദുൽഖറിന് കഴിയും എന്നാണ് ആരാധകർ കരുതപ്പെടുന്നത്.

മിസ്റ്ററി ത്രില്ലർ ‘ട്വല്‍ത്ത് മാൻ’ തയ്യാർ; ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് ജീത്തു…

ആഗോള ബിസിനസിൽ 115 കോടി കടന്ന് ‘ഭീഷ്മ പർവ്വം’; റിപ്പോർട്ട്