സൂര്യ-ബാല ചിത്രം ആരംഭിച്ചു; മമിതയും കൃതി ഷെട്ടിയും താരങ്ങൾ…
പതിനെട്ട് വർഷങ്ങൾക്ക് ശേഷം തമിഴ് സൂപ്പർതാരം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. സൂര്യയുടെ നാല്പത്തി ഒന്നാമത്തെ ചിത്രം എന്ന നിലയിൽ സൂര്യ 41 എന്ന പേരിൽ ആണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഇപ്പോൾ അറിയപ്പെടുന്നത്. 2 ഡി എന്റർടൈന്മെനന്റ്‌സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് അറിയിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം ബാലയ്ക്ക് ഒപ്പം ഒന്നിക്കുന്ന എല്ലാവിധ ആവേശവും ആ ട്വീറ്റിൽ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുക ഇങ്ങനെ: “എന്റെ ഗുരുനാഥൻ ബാല ആക്ഷൻ പറയുന്നതിനായി കാത്തിരിക്കുകയായിരുന്നു. 18 വർഷങ്ങൾക്ക് ശേഷം ആ സന്തോഷം ഇന്നാണ്. ഈ നിമിഷം, ഞങ്ങൾക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ വേണം.”
Been waiting for #DirBala na my mentor to say Action!!! …After 18 years, it’s happiness today…! This moment… we need all your wishes! #Suriya41 pic.twitter.com/TKwznuTu9c
— Suriya Sivakumar (@Suriya_offl) March 28, 2022
സംവിധായകൻ ബാലയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും സൂര്യ ട്വീറ്റ് ചെയ്തു. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു ശ്യാം സിംഹ റോയ്, ബംഗാർരാജു എന്നീ ചിത്രങ്ങളിലൂടെയും പ്രശസ്തയായ താരം കൃതി ഷെട്ടി ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. സൂപ്പർ ശരണ്യ, ഖോ ഖോ, ഓപ്പറേഷൻ ജാവ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ അടുത്ത കാലത്ത് പ്രേക്ഷകരുടെ കൈയ്യടികൾ നേടിയ വേഷങ്ങൾ ചെയ്ത മമിത ബൈജുവും താര നിരയിൽ ഉണ്ട്. താരത്തിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.
അതേസമയം, ആരാധകർ വലിയ പ്രതീക്ഷയോടെ ആണ് ബാല സൂര്യ കൂട്ട്കെട്ടിലെ ഈ ചിത്രത്തിനെ കാണുന്നത്. ഇരുവരും ഒന്നിച്ച 2001ൽ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രം സൂര്യയുടെയും ബാലയുടെയും കരിയറിലെ ഒരു പ്രധാന ചിത്രമായിരുന്നു. ശേഷം 2003ൽ പിതമാഗൻ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. അതിന് ശേഷം 18 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.