in

മാസ് പോലീസ് വേഷവുമായി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു…

മാസ് പോലീസ് വേഷവുമായി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു…

‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ ആണ് ഇക്കാര്യം പുറത്തുവിട്ടത്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ ആണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു പോലീസ് ചിത്രമാണ്. തമാശകൾ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ഒരു ചിത്രമാണ് ഇത്. ഇത്തരത്തിൽ ഒരു ചിത്രം ഉദയൻ ചെയ്തിട്ടില്ല എന്നും യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രം ഒരു മാസ് ചിത്രമാണ് എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

വളരെ വലിയ സിനിമ ആയിരിക്കും ഇതെന്നും എല്ലാം നല്ല രീതിയിൽ നടന്നാൽ മെയ്, ജൂൺ സമയങ്ങളിൽ ചിത്രം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായിയും അദ്ദേഹം വെളിപ്പെടുത്തി. എന്തായായാലും സൂപ്പർതാരങ്ങളായ രണ്ട് പേരുടെയും മാസ് ചിത്രങ്ങൾ ആരാധകർക്ക് മുൻപിൽ എത്തിക്കാൻ ആണ് ഈ കൂട്ട്കെട്ടിന്റെ ലക്ഷ്യം എന്ന് വ്യക്തമായിരിക്കുക ആണ്.

ഉണ്ണി-ഉദയൻ ടീമിന്റെ ആറാട്ട് ഫെബ്രുവരി 18ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെ ഈ മാസ് ചിത്രം ആഘോഷമായി കഴിയുമ്പോൾ മമ്മൂട്ടിയെ നായകനാക്കിയുള്ള അടുത്ത ചിത്രത്തിലേക്ക് ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും കടക്കും.

“നേരിൽ കാണാനാണ് കൂടുതൽ ഗ്ലാമർ”, മമ്മൂട്ടിയെ കുറിച്ച് കുഞ്ഞു ഫാൻ…

ആറാട്ടിൽ നാല് ആക്ഷൻ സീക്വൻസുകൾ, ഒരുക്കിയത് നാല് കൊറിയോഗ്രാഫേഴ്‌സ്; കാരണമിതാണ്…