in

ആറാട്ടിൽ നാല് ആക്ഷൻ സീക്വൻസുകൾ, ഒരുക്കിയത് നാല് കൊറിയോഗ്രാഫേഴ്‌സ്; കാരണമിതാണ്…

ആറാട്ടിൽ നാല് ആക്ഷൻ സീക്വൻസുകൾ, ഒരുക്കിയത് നാല് കൊറിയോഗ്രാഫേഴ്‌സ്; കാരണമിതാണ്…

തീയേറ്ററുകളിൽ എത്താൻ തയ്യാറായി കഴിഞ്ഞു മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ‘ആറാട്ട്’. മാസ് ചിത്രമായി ഒരുങ്ങുന്ന ആറാട്ടിൽ ആക്ഷന് വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുക ആണ്.

ചിത്രത്തിൽ നാല് ആക്ഷൻ സീക്വൻസുകൾ ആണ് ഉള്ളത് എന്നും ഇതൊരുക്കിയത് നാല് കൊറിയോഗ്രാഫേഴ്‌സാണ് എന്നും ഉണ്ണികൃഷ്ണൻ പറയുന്നു. അനൽ അരസ്, രവി വർമ്മ, വിജയ് മാസ്റ്റർ, സുപ്രീം സുന്ദർ എന്നിവരാണ് ആറാട്ടിന് ആക്ഷൻ ഒരുക്കിയത്.

എന്ത് കൊണ്ട് നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സിനെ ആറാട്ടിൽ എത്തിച്ചു എന്നതിന് ബി ഉണ്ണികൃഷ്ണൻ വ്യക്തമായ മറുപടി ഉണ്ട്. അതിന് പിന്നിൽ രണ്ട് മൂന്ന് കാരണങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. വളരെ തിരക്കുള്ളവരായ ഈ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സിനെ റിപ്പീറ്റ് ആക്ഷന് കിട്ടണമില്ല എന്നത് ഒരു കാരണം. രണ്ടാമത്തെ കാരണം നാല് ഫ്ലേവർ സ്റ്റുണ്ടുകൾ ലഭിക്കും എന്നത് ആണെന്ന് ഉണ്ണി പറയുന്നു. എല്ലാവരുമായും നല്ല സിങ്ക് അനുഭവപ്പെട്ടിട്ടുണ്ട് എന്നും അവർക്കും തന്റെ സിനിമയിൽ ഒരു രംഗം വരുമ്പോൾ താൻ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയാം എന്നും ഉണ്ണി കൂട്ടിച്ചേർത്തു.

ആക്ഷൻ സീനുകൾ കൊറിയോഗ്രാഫേഴ്‌സ് ഏൽപ്പിച്ചു മാറി നിൽക്കുന്ന ഒരാളല്ല താൻ എന്നും ഇടപെടുന്ന ഒരാൾ ആണെന്നും ഇങ്ങനെ കൊറിയോഗ്രാഫേഴ്‌സും സംവിധായകരും വ്യക്തമായ ധാരണയോടെ വർക് ചെയ്യുമ്പോൾ ആണ് നല്ല ആക്ഷൻ രംഗങ്ങൾ ഉണ്ടാവുന്നത് എന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ഈ നാല് ആക്ഷൻ സീക്വൻസുകളെ കുറിച്ച് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ആരാധകർക്ക് ആവേശം കൊള്ളിക്കാൻ തരത്തിലുള്ള ആക്ഷൻ സീനുകൾ ആറാട്ടിൽ നിറയും എന്ന് ട്രെയിലറിൽ നിന്ന് തന്നെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം സംവിധായകന്റെ ഈ വാക്കുകളും ആറാട്ടിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ഉയർത്തുക ആണ്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ഫെബ്രുവരി 18ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.

മാസ് പോലീസ് വേഷവുമായി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു…

ദുൽഖറിനോട് വലിയ ആരാധന; ‘ഹേ സിനാമിക’യ്ക്ക് ആശംസകൾ നേർന്ന് രൺബീർ കപൂർ…