in

“നേരിൽ കാണാനാണ് കൂടുതൽ ഗ്ലാമർ”, മമ്മൂട്ടിയെ കുറിച്ച് കുഞ്ഞു ഫാൻ…

“നേരിൽ കാണാനാണ് കൂടുതൽ ഗ്ലാമർ”, മമ്മൂട്ടിയെ കുറിച്ച് കുഞ്ഞു ഫാൻ…

കഴിഞ്ഞ ദിവസം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഒരു മമ്മൂട്ടി ഫോട്ടോ തരംഗം ആയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ തോളത്ത് കയ്യിട്ട് ഒരു കുട്ടി ഫാന്റെ ഫോട്ടോയാണ് അത്. മമ്മൂട്ടിയെ അത്രത്തോളം ഇഷ്ടപ്പെടുന്ന ഈ കുട്ടി ഫാന്റെ പേര് അക്ബർ എന്നാണ്. അക്കു എന്നാണ് വിളിപ്പേര്.

ദുബായ് 2020 എക്സ്പോയിൽ മമ്മൂട്ടി എത്തിയപ്പോൾ അക്ബർ എടുത്ത ഫോട്ടോ ആണ് വൈറൽ ആയത്. അക്ബർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഈ ചിത്രം പങ്കുവെച്ചു കൊണ്ട് എഴുതിയ വാക്കുകൾ ഇങ്ങനെ:

“ദുബായ് എക്സ്പോ 2020യിൽ എന്റെ സ്വപ്നം സഫലം ആയിരിക്കുകയാണ്. എന്റെ എക്കാലത്തെയും പ്രിയ നടനും റോൾ മോഡലും സൂപ്പർ ഹീറോയും ആയ മമ്മൂക്ക! മമ്മൂക്കയെ സിനിമയിലേക്കാളും ഗ്ലാമർ നേരിൽ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോൾ ദുബായിൽ വന്നതിനെക്കാൾ സന്തോഷം! ഇത് ശരിക്കും കണ്ടത് ആണോ എന്ന് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാൻ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി”, മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അക്ബർ കുറിച്ചു.

മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഈ ചിത്രം വൈറൽ ആയതോടെ ഈ കുഞ്ഞു ആരാധകനും ഹിറ്റ് ആയിരിക്കുകയാണ്.

‘ആറാട്ട്’ റിലീസ് പ്രഖ്യാപിച്ചു; ഫെബ്രുവരി 18ന് തീയേറ്ററുകളിൽ എത്തും…

മാസ് പോലീസ് വേഷവുമായി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു…