രാത്രിയിൽ കള്ളൻ, പകൽ മെക്കാനിക്കും ആക്രികാരനും; ലിജോ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ഇങ്ങനെ…

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരു ചിത്രം ഒരുക്കുന്നു എന്നത് പ്രേക്ഷകര്ക്ക് വലിയ പ്രതീക്ഷ ആണ് നല്കുന്നത് എന്ന് നിസംശയം പറയാം. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത് നൻപകൽ നേരത്ത് മയക്കം എന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചില വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
വേലൻ എന്ന് വിളിക്കുന്ന നകുലൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പകൽ സമയത്ത് സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും ഒക്കെയായി നടക്കുന്ന വേലൻ രാത്രി ആയാൽ തനി നാടൻ കള്ളനാണ്. വേലന്റെ ഭാര്യ ആയ മയിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടി രമ്യ പാണ്ഡ്യൻ ആണ്. എസ് ഹരീഷ് ആണ് ചിത്രത്തിന് കഥ ഒരുക്കിയത്.

തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് വ്യക്തമാവുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിൽ മികച്ചൊരു സിനിമ കൂടി ലഭിക്കും എന്നതിനാൽ പ്രേക്ഷകർ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ്.
Also Read: “ഇത് സ്വപ്ന സാക്ഷാത്കാരം”, നടി രമ്യ പാണ്ഡ്യൻ മമ്മൂട്ടിയെ കുറിച്ച് പറയുന്നു…
നടൻ അശോകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വത് അശോക്കുമാർ, സഞ്ജന ദീപു, രാജേഷ് ശർമ്മ, ഗിരീഷ് പെരിഞ്ചീരി, ഗീതി സംഗീത, തെന്നവൻ എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. പൂർണമായും തമിഴ് നാട്ടിൽ ചിത്രീകരിച്ച ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് യത്തെനി ഈശ്വർ ആണ്.


