in , ,

കുട്ടികളികളും ചിരിയുമായി ദേ ലാലേട്ടൻ; ‘ബ്രോ ഡാഡി’ ട്രെയിലർ എത്തി…

കുട്ടികളികളും ചിരിയുമായി ദേ ലാലേട്ടൻ; ‘ബ്രോ ഡാഡി’ ട്രെയിലർ എത്തി…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ആദ്യ ചിത്രം ലൂസിഫറിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഒരു കോമഡി എന്റർടൈനർ ആയാണ് ഈ ചിത്രം പൃഥ്വിരാജ് ഒരുക്കുന്നത്.

ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ആയി. ഒരു പക്കാ കോമഡി എന്റർടൈനർ ആണെന്ന് ഉറപ്പിക്കുന്ന ട്രെയിലർ ആണ് പുറത്തുവന്നത്.

ട്രെയിലർ കാണാം:

അച്ഛനും മകനുമായി ആണ് മോഹൻലാലും പൃഥ്വിരാജും എത്തുന്നത്. മീന, ലാലു അലക്സ്, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, മല്ലിക സുകുമാരൻ, ജഗദീഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ശ്രീജിത്ത് എൻ – ബിബിൻ ടീം ആണ് ബ്രോ ഡാഡിയ്ക്ക് തിരക്കഥ ഒരുക്കിയത്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം നിർവഹിച്ചത്. സംഗീതം ദീപക് ദേവ്. ജനുവരി 26ന് ആണ് ചിത്രം റിലീസ് ആവുന്നത്.

രാത്രിയിൽ കള്ളൻ, പകൽ മെക്കാനിക്കും ആക്രികാരനും; ലിജോ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ഇങ്ങനെ…

“തീയേറ്ററുകളിൽ ഇറങ്ങിയിരുന്നേൽ സൂപ്പർ ഹിറ്റ്, എന്നാൽ ആന്റിക്രൈസ്റ്റ് വേണ്ടെന്ന് വെച്ചു”