in

മുട്ടുകുത്തിയിരുന്നു സ്വന്തം സിനിമയുടെ ട്രെയിലർ കണ്ട് ഇന്ദ്രൻസ്; വീഡിയോ സൂപ്പർഹിറ്റ്!

മുട്ടുകുത്തിയിരുന്നു സ്വന്തം സിനിമയുടെ ട്രെയിലർ കണ്ട് ഇന്ദ്രൻസ്; വീഡിയോ സൂപ്പർഹിറ്റ്!

വർഷങ്ങൾ ആയി സിനിമയിൽ എത്തിയിട്ട്, പക്ഷെ ഇന്നും ഇന്ദ്രൻസ് എന്ന നടന് ഒരു സിനിമാ താരം എന്ന തലക്കനം കാട്ടാറില്ല. എന്ന് മാത്രമല്ല, ഒരു സാധാരണകാരനെ പോലെ, ഒരുപക്ഷേ അതിലും സിംപിൾ ആണ് അദ്ദേഹം അന്നും ഇന്നും. ഇപ്പോളിതാ അദ്ധേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ലോഞ്ചിങ് പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

ഇന്ദ്രൻസ് നായകനായി എത്തുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള എന്ന ചിത്രത്തിന്‍റെ ലോഞ്ചിങ് പരുപാടിയിൽ നിന്നുള്ള വീഡിയോ ആണ് വൈറൽ ആകുന്നത്. തന്‍റെ ചിത്രത്തിന്‍റെ ട്രെയിലർ പ്രദർശിച്ചപ്പോൾ വേദിയിൽ ഒരു കുട്ടിയെ പോലെ മുട്ടു കുത്തിയിരുന്നു അത് കാണുന്ന ഇന്ദ്രൻസിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

മറ്റുള്ളവർക്ക് കാണാൻ തടസ്സം ഉണ്ടാകാതെ ഇരിക്കാൻ വേദിയിൽ നിന്നിരുന്ന ഇന്ദ്രൻസ് മുട്ടു കുത്തിയിരുന്നു ആണ് ട്രെയിലർ കണ്ടത്. നിരവധി പേർ ഈ ദൃശ്യം പകർത്തുകയും സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും സിനിമാ സ്നേഹികൾക്ക് ഇടയിൽ ചർച്ചയാവുകയും ചെയ്തിരിക്കുക ആണ്.

ഇന്ദ്രൻസ് നായകൻ ആകുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനു സമദ് ആണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം കൈകാരം ചെയ്ത അന്തരിച്ച നടൻ കെടിസി അബ്‌ദുള്ള അഭിനയിക്കാൻ ഇരുന്ന ടൈറ്റിൽ കഥാപാത്രത്തെ ആണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.

ബാലു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, പ്രേം കുമാർ, മാമുക്കോയ, രചന നാരായണൻകുട്ടി, മീര വാസുദേവ്, മാലാ പാർവതി, സാവിത്രി ശ്രീധരൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.

ചിത്രത്തിന്‍റെ ലോഞ്ച് ഫുള്‍ വീഡിയോ കാണാം:

ചിത്രത്തിന്‍റെ ട്രെയിലർ കാണാം:

ബോക്സ് ഓഫീസിന് സുദിനങ്ങൾ സമ്മാനിക്കുന്ന തണ്ണീർ മത്തൻ ദിനങ്ങളുടെ വിജയ ശിൽപ്പികൾ ഇവരൊക്കെ..

ചൈനീസ് പറഞ്ഞു രസിപ്പിച്ചു ഇട്ടിമാണിയുടെ ഒരു കിടിലൻ ടീസർ; ഓണത്തിന് ഇട്ടിച്ചായൻ ഇങ്ങെത്തും…