in

അമൽ നീരദ് – ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ പേര് ‘വരത്തൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അമൽ നീരദ് – ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ പേര് ‘വരത്തൻ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചിത്രീകരണം പൂർത്തിയായ അമൽ നീരദ് – ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ പേര് ‘വരത്തൻ’ എന്നാണ്.

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിൽ ഫഹദ് ഫാസിൽ എത്തും എന്നാണ് വിവരം. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ഞണ്ടുകളുടെ നാട്ടിൽ, മായാനദി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ ലക്ഷ്മി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ധീൻ, വിജിലേഷ്, ദിലീഷ് പോത്തൻ, ചേതൻ ലാൽ, അർജുൻ അശോകൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

നസ്രിയ നസീം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നസ്രിയ നസീം ആണ് ചിത്രം നിർമ്മിക്കുന്നത്. അമൽ നീരദിന്‍റെ പ്രൊഡക്ഷൻ കമ്പനി ആയ അമൽ നീരദ് പ്രൊഡക്ഷൻസും നിർമ്മാണത്തിൽ പങ്കാളികൾ ആണ്.

ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. വിവേക് ഹർഷൻ ആണ് എഡിറ്റര്‍. സുഷിന്‍ ശ്യാം ആണ് വരത്തന്‍റെ സംഗീത സംവിധായകന്‍. ഓണം റിലീസ് ആയി ചിത്രം ഓഗസ്റ്റിൽ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അബ്രഹാമിന്‍റെ സന്തതികള്‍ വലിയ വിജയത്തിലേക്ക്; ആഘോഷമാക്കി മമ്മൂട്ടിയും സംഘവും!

മോഹൻലാൽ – രഞ്ജിത് ചിത്രം ‘ഡ്രാമ’ പ്രാഞ്ചിയേട്ടൻ സ്റ്റൈലിൽ ഉള്ള ഒരു രസകരമായ ചിത്രമെന്ന് ടിനി ടോം