in

ലാലേട്ടന്റെ മാന്ത്രിക സ്പർശമേറ്റ് ബോക്സ് ഓഫീസ്; എമ്പുരാനിലൂടെ മലയാളത്തിന് ആദ്യമായി 100 കോടി ഷെയർ എന്ന അത്ഭുത നേട്ടം!

ലാലേട്ടന്റെ മാന്ത്രിക സ്പർശമേറ്റ് ബോക്സ് ഓഫീസ്; എമ്പുരാനിലൂടെ മലയാള സിനിമയ്ക്ക് ആദ്യമായി 100 കോടി ഷെയർ എന്ന അത്ഭുത നേട്ടം!

മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടാൻ പോകുന്ന ഒരു അധ്യായം കൂടി കൂട്ടിച്ചേർത്തുകൊണ്ട് മോഹൻലാൽ ചിത്രം എമ്പുരാൻ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് പോലെ മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ലോകമെമ്പാടുമായി 229 കോടി രൂപയുടെ വമ്പൻ കളക്ഷൻ നേടിയ ഈ ചിത്രം, മലയാള സിനിമയ്ക്ക് ഇതിനോടകം 100 കോടി രൂപയിലധികം ഷെയർ നേടിക്കൊടുത്തുകൊണ്ട് ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി റെക്കോർഡുകൾ തകർത്തെറിഞ്ഞുകൊണ്ട് മുന്നേറുന്ന എമ്പുരാന്റെ ഈ പുതിയ നേട്ടം സിനിമാ ലോകത്ത് വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. മോഹൻലാൽ എന്ന അതുല്യ നടന്റെ താരപ്രഭാവവും, പൃഥ്വിരാജിന്റെ മികച്ച സംവിധാനവും ഒത്തുചേർന്നപ്പോൾ ഈ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത അതിഗംഭീരമാണ്.

കേരളത്തിലെ തിയേറ്ററുകളിൽ എമ്പുരാന്റെ കുതിപ്പ് വിസ്മയിപ്പിക്കുന്നത് ആണ്. ഇതിനോടകം 70 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ഈ ചിത്രം, റിലീസ് ചെയ്ത ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 40 ലക്ഷത്തിലധികം സിനിമാ പ്രേമികളെ തീയേറ്ററുകളിലേക്ക് ആകർഷിച്ച് അത്ഭുതം സൃഷ്ടിച്ചു. 2010 ന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ 40 ലക്ഷത്തിലധികം ആളുകളെ എത്തിച്ച പതിനഞ്ചാമത്തെ സിനിമയായി എമ്പുരാൻ മാറി.

അന്താരാഷ്ട്ര തലത്തിലും എമ്പുരാൻ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയാണ് ചിത്രം. ഹോളിവുഡ് സിനിമകളോട് പോലും മൽസരിച്ച് കൊണ്ട് വിദേശ ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു. റിലീസ് വീക്കെൻഡിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനം നേടി ആണ് ചിത്രം സിനിമ പ്രേമികളെ ഞെട്ടിച്ചത്. പുലിമുരുകന്റെ 5 മില്യൺ ഡോളർ എന്ന വിദേശ കളക്ഷൻ റെക്കോർഡ് 10 മില്യൺ ഡോളറായി ഉയർത്തിയ ചിത്രം പിന്നീട് അത് 15 മില്യൺ ഡോളറായി തിരുത്തിയതും വിസ്മയമായി. ഇതോടെ, മലയാള സിനിമയുടെ വളർച്ചയുടെ പുതിയൊരു ഏടായി എമ്പുരാൻ മാറുകയാണ്. ഇത് മോഹൻലാൽ എന്ന നടന്റെ ബോക്സ് ഓഫീസ് പവറിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ആഘോഷിക്കുകയാണ് ആരാധകർ.

അതിവേഗത്തിൽ 100 കോടി ക്ലബ്ബിലും 200 കോടി ക്ലബ്ബിലും ഇടം നേടിയ എമ്പുരാൻ, നിലവിലെ ഇൻഡസ്ട്രി ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ അടുത്ത ദിവസം മറികടക്കുമെന്നാണ് സിനിമാ വിദഗ്ധർ വിലയിരുത്തുന്നത്. റിലീസിന് മുൻപേ റെക്കോർഡ് പ്രീ-ബുക്കിംഗ് നേടിയ ഈ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. BookMyShow-യിൽ ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിലും ആദ്യ 24 മണിക്കൂറിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു.

ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നീ പ്രമുഖ ബാനറുകളിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജ് സുകുമാരൻ തന്റെ മികച്ച സംവിധാനത്തിലൂടെ ഈ സിനിമയെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. മലയാള സിനിമയുടെ ആദ്യത്തെ ഐമാക്സ് റിലീസ് എന്ന പ്രത്യേകതയോടെ എത്തിയ ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു എന്നത് സിനിമയുടെ മാറ്റുകൂട്ടുന്നു.

എമ്പുരാന്റെ ഈ ഗംഭീര വിജയം മലയാള സിനിമയെ കൂടുതൽ ഉന്നതികളിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ബോക്സ് ഓഫീസിൽ മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ മാന്ത്രിക തേരോട്ടം ഇനിയും തുടരുമെന്ന് ഈ വിജയം ഉറക്കെ പ്രഖ്യാപിക്കുന്നു.

സർപ്പത്തിൻ്റെ പ്രതികാര കഥ പറയുന്ന ‘ഫണി’; കാതറിൻ ട്രീസ നായികയാവുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്…

ഞെട്ടിക്കാൻ ഒരുങ്ങി ബോളിവുഡ്; ശങ്കരൻ നായരായി അക്ഷയ് കുമാർ എത്തിയ ‘കേസരി 2’ ട്രെയിലർ ശ്രദ്ധനേടുന്നു…