in , ,

“ഒതുക്കാൻ വന്നാൽ കുഴിച്ച് മൂടും അണ്ടർടേക്കർ”; മമ്മൂട്ടിയുടെ ‘ബസൂക്ക’യിലെ ആദ്യ ഗാനം ആവേശമാകുന്നു

“ഒതുക്കാൻ വന്നാൽ കുഴിച്ച് മൂടും അണ്ടർടേക്കർ”; മമ്മൂട്ടിയുടെ ‘ബസൂക്ക’യിലെ ആദ്യ ഗാനം ആവേശമാകുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ടീസറിലും ട്രെയിലറിലുമായി അവതരിപ്പിച്ചിട്ടുള്ള ആക്ഷൻ രംഗങ്ങളുടെ സൂചനകളും കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. “ലോഡിംഗ് ബസൂക്ക” എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ശ്രീനാഥ് ഭാസിയുടെ തകർപ്പൻ ആലാപനവും സയീദ് അബ്ബാസിൻ്റെ ഹൃദ്യമായ സംഗീതവും ബിൻസിൻ്റെ കരുത്തുറ്റ വരികളും കൊണ്ട് ശ്രദ്ധേയമാകുന്നു. നാസർ അഹമ്മദിൻ്റെ ബാക്കിംഗ് വോക്കൽ ഗാനത്തിന് ഒരു പ്രത്യേക ഊർജ്ജം നൽകുന്നുണ്ട്.

ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഗെയിം ത്രില്ലർ ഇതിനോടകം തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ മുൻപ് പുറത്തിറങ്ങിയ ടീസറും, കഴിഞ്ഞ മാർച്ച് 26ന് റിലീസ് ചെയ്ത ട്രെയിലറും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മമ്മൂട്ടിയുടെ അൾട്രാ സ്റ്റൈലിഷ് ലുക്ക് അവതരിപ്പിച്ച പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ബസൂക്ക’യിൽ മമ്മൂട്ടിയോടൊപ്പം തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന പോലീസ് ഓഫീസറായാണ് അദ്ദേഹം ഈ ചിത്രത്തിൽ എത്തുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – സയീദ് അബ്ബാസ്, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി.

ഞെട്ടിക്കാൻ ഒരുങ്ങി ബോളിവുഡ്; ശങ്കരൻ നായരായി അക്ഷയ് കുമാർ എത്തിയ ‘കേസരി 2’ ട്രെയിലർ ശ്രദ്ധനേടുന്നു…

“വില്ലൻ ചിരിയോടെ വൻ വൈബിൽ തല, വൻ സംഭവം ലോഡിങ്”; അജിത്തിൻ്റെ ഗുഡ് ബാഡ് അഗ്ലി ട്രെയിലർ…