അബ്രഹാമിന്‍റെ സന്തതികള്‍ വലിയ വിജയത്തിലേക്ക്; ആഘോഷമാക്കി മമ്മൂട്ടിയും സംഘവും!
അബ്രഹാമിന്‍റെ സന്തതികൾ എന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിച്ചത്. ചിത്രം വിജയകരമായി പ്രദർശനം തുടരുക ആണ്. വലിയ വിജയം തന്നെ ചിത്രം തീയേറ്ററുകളിൽ നിന്നും നേടും എന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. ഈ സന്തോഷം മമ്മൂട്ടിയും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും ചേർന്ന് ആഘോഷിക്കുകയും ചെയ്തു.
ഷാജി പാടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനി ആണ്. ഗുഡ് വിൽ എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചത്.