നിമിറില്‍ ഉദയ് നിധി സ്റ്റാലിന്‍റെ പ്രകടനം ഫഹദിനെക്കാൾ മികച്ചതോ? പ്രിയദർശൻ പറഞ്ഞത് എന്ത്?
മലയാളത്തിൽ സൂപ്പർഹിറ്റ് ആയ മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രം തമിഴിൽ നിമിർ എന്ന പേരിൽ റീമയ്ക് ചെയ്യുക ആണ് സംവിധായകൻ പ്രിയദർശൻ. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് ഉദയ് നിധി സ്റ്റാലിൻ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് ഫഹദിനെക്കാൾ മികച്ച പ്രകടനം ഉദയ് നിധി സ്റ്റാലിന്‍റെ ആണ് എന്ന് പ്രിയദർശൻ പറഞ്ഞു എന്ന രീതിയിലുള്ള വാർത്തകൾ ആണ്. സത്യത്തിൽ എന്താണ് പ്രിയദർശൻ പറഞ്ഞത്?
നിമിർ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് പ്രിയദർശൻ ഇന്റർവ്യൂ നൽകിയിരുന്നു. ഉദയ് നിധി സ്റ്റാലിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം ഇന്റർവ്യൂവിൽ ചോദിച്ചപ്പോൾ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകനും നടനുമായ മഹേന്ദ്രൻ പറഞ്ഞ ഒരു അഭിപ്രായം പ്രിയദർശൻ വെളിപ്പെടുത്തി. ആ അഭിപ്രായം ആണ് പ്രിയദർശന്‍റെ വാക്കുകൾ ആയി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിമിറിന്‍റെ ഡബ്ബിങ് പൂർത്തിയായതിന് ശേഷം മഹേന്ദ്രൻ സാർ ഇങ്ങനെ പറഞ്ഞു: ‘എനിക്കൊരു സംശയം ഫഹദിനേക്കാൾ മികച്ചതാക്കിയില്ലേ.’
സംവിധായകൻ മഹേന്ദ്രൻ പറഞ്ഞ ഈ വാക്കുകൾ ഉദയ്‌ക്ക് ഒരു മികച്ച കോംപ്ലിമെൻറ് ആണെന്ന് പ്രിയദർശൻ ഇന്റർവ്യൂവിൽ പറയുന്നു. നടനും സംവിധായകനുമായ മഹേന്ദ്രൻ പറഞ്ഞ ഈ അഭിപ്രായം ആണ് പ്രിയദർശന്റെതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തെറി എന്ന വിജയ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ മഹേന്ദ്രൻ ഈ ചിത്രത്തിൽ ഉദയ് നിധിയുടെ അച്ഛൻ വേഷത്തിൽ ആണ് അഭിനയിക്കുന്നത്.
മഹേഷിന്‍റെ പ്രതികാരം ചിത്രത്തിന്‍റെ പ്ലോട്ട് മാത്രമാണ് തമിഴ് ചിത്രത്തിന് എടുത്തത് എന്നും പ്രിയദർശൻ പറഞ്ഞു. തമിഴ് പ്രേക്ഷകരുടെ അഭിരുചിയ്ക്ക് അനുസരിച്ചു ആണ് നിമിർ ഒരുക്കിയിരിക്കുന്നത് എന്ന് പ്രിയദർശൻ വ്യക്തമാക്കി.