വന്‍ ബജറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്നു!
മലയാളത്തിന്‍റെ യുവ താരം ദുൽഖർ സൽമാൻ അന്യ ഭാഷാ ചിത്രങ്ങളുടെ തിരക്കിൽ ആണ്. കഴിഞ്ഞ ദിവസം പുതിയ തമിഴ് ചിത്രത്തിന്‍റെ ടൈറ്റിലും ദുൽഖർ പ്രഖ്യാപിച്ചു കഴിഞ്ഞു. വാൻ എന്നാണ് താരത്തിന്‍റെ പുതിയ തമിഴ് ചിത്രത്തിന്‍റെ പേര്.
ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ ഇരട്ട വേഷത്തിൽ ആയിരിക്കും അഭിനയിക്കുക. റോഡ് മൂവി ആയാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
രാ കാർത്തിക്ക് സംവിധാനം ചെയ്യുന്ന വാനിൽ നാല് നായികമാരുണ്ടെന്ന് ആണ് വിവരം. സംവിധായകൻ കാർത്തിക്കിന്‍റെ തന്നെ ആണ് ചിത്രത്തിന്‍റെ കഥയും. വലിയ ബജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. കെനന്യ ഫിലിംസിന്‍റെ ബാനറിൽ ജെ സെൽവകുമാർ ആണ് വാൻ നിർമ്മിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സ്റ്റണ്ട് ഒരുക്കുന്നത് ദിലീപ് സുബരയൻ ആണ്.
അതേസമയം, ദുൽഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാൻ അടുത്ത മാസം തീയേറ്ററുകളിൽ എത്തും. കണ്ണും കണ്ണും കൊള്ളയടിത്താലും എന്ന് പേരിട്ടിരിക്കുന്ന താരത്തിന്‍റെ മറ്റൊരു തമിഴ് ചിത്രവും റിലീസിന് തയ്യാറെടുക്കുക ആണ്.