350 ചിത്രങ്ങള്‍ക്ക് ശേഷവും വാപ്പച്ചി ഇപ്പോഴും വിസ്മയിപ്പിക്കുന്നു: ദുൽഖർ സൽമാൻ
കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രം പേരൻപിന്‍റെ ടീസർ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ അഭിനയപ്രാധാന്യം ഏറെയുള്ള ഒരു രംഗം ആയിരുന്നു ടീസറിൽ ഉണ്ടായിരുന്നത്. ടീസർ കണ്ടവരുടെ ചർച്ച മുഴുവനും ഈ അഭിനയമികവ് തന്നെ ആയിരുന്നു. ഇപ്പോളിതാ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും ടീസറിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നു.
350ലേറെ ചിത്രങ്ങൾക്ക് ശേഷവും അദ്ദേഹം കാണികളെ വിസ്മയിപ്പിക്കുന്നു എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിഹാസമായ ടീസർ ആണ് പേരൻമ്പിന്‍റെത് എന്നും ദുൽഖർ കൂട്ടിച്ചേർത്തു.
രാം സംവിധാനം ചെയ്ത പേരൻമ്പിൽ മമ്മൂട്ടിയെ കൂടാതെ അഞ്ജലിയും സാധനയും ആണ് മറ്റു പ്രധാന വേഷങ്ങൾ കൈകാരം ചെയ്തത്. സിദ്ദിഖ്, സമുദ്രകനി, സുരാജ് വെഞ്ഞാറന്മൂട് തുടങ്ങിയരും അഭിനയിച്ചിരിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഈ ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ചു നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഒരിക്കൽ കൂടി മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടി സ്വന്തമാക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ടീസര്‍: