in

ദുൽഖർ സൽമാന്‍റെ ബഹുഭാഷ ചിത്രത്തിൽ ബാഹുബലി നായിക അനുഷ്ക ഷെട്ടിയും?

ദുൽഖർ സൽമാന്‍റെ ബഹുഭാഷ ചിത്രത്തിൽ ബാഹുബലി നായിക അനുഷ്ക ഷെട്ടിയും?

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന ചിത്രത്തിന്‍റെ കൂടി വിജയത്തോടെ അനുഷ്കയുടെ ജനപ്രീതി ഉയർന്നത് ചിന്തിക്കാവുന്നതിലും മുകളിലേക്കാണ്. ഇപ്പോൾ അനുഷ്‌കയെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മോളിവുഡ് യുവ താരം ദുൽഖർ സൽമാനൊപ്പം ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് അനുഷ്ക. ദുൽഖർ സൽമാൻ അഭിനയിച്ച ബഹുഭാഷാ ചിത്രമാണ് മഹാനദി. തെലുങ്കിലും തമിഴിലും ആയി നിർമ്മിക്കുന്ന ഈ ചിത്രം മൊഴി മാറ്റി മലയാളത്തിലും റിലീസ് ചെയ്യും എന്നാണ് സൂചന.

ഇതിഹാസ നായിക സാവിത്രിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ സാവിത്രി ആയി കീർത്തി സുരേഷ് ആണ് അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ ജമിനി ഗണേശൻ ആയാണ് എത്തുക. പഴയ കാല നടി ഭാനുമതിയുടെ റോൾ ആണ് അനുഷ്ക ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ദുൽഖർ സൽമാൻ, കീർത്തി സുരേഷ് എന്നിവരെ കൂടാതെ സാമന്ത, പ്രകാശ് രാജ്, വിജയ് ദേവർകൊണ്ട, ശാലിനി പാണ്ഡേ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നാഗ് അശ്വിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

അടുത്ത മാസം അവസാനത്തോടെ ഈ ചിത്രം പ്രദർശനം ആരംഭിക്കും എന്നാണ് സൂചന. ഇപ്പോൾ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന ദുൽഖർ സൽമാൻ അടുത്തതായി അഭിനയിക്കാൻ പോകുന്നത് സോനം കപൂർ നായിക ആയെത്തുന്ന സോയ ഫാക്ടർ എന്ന ബോളിവുഡ് ചിത്രത്തിൽ ആണ്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാർവാൻ ജൂൺ ഒന്നിന് റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഈ അടുത്തെങ്ങും ദുൽഖറിന്‍റെ ഒരു മലയാള ചിത്രം ഉണ്ടാവില്ല എന്നാണ് വിവരം.

ഈ വർഷത്തെ ആദ്യ മോഹൻലാൽ ചിത്രം ‘നീരാളി’യ്ക്ക് റിലീസ് തീയതി ആയി!

‘കാളിയൻ’: ഇതാണ് പൃഥ്വിരാജിന്‍റെ ആ ബ്രഹ്മാണ്ട ചിത്രം!