in

മമ്മൂട്ടിയുടെ മാമാങ്കത്തെയും ലിജോ ജോസ് ചിത്രത്തെയും കുറിച്ച് തെറ്റായ വാര്‍ത്തകള്‍!

മമ്മൂട്ടിയുടെ മാമാങ്കത്തെയും ലിജോ ജോസ് ചിത്രത്തെയും കുറിച്ച് തെറ്റായ വാര്‍ത്തകള്‍!

തെറ്റായ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. പ്രത്യേകിച്ച് സിനിമാ മേഖലയെ കുറിച്ചുള്ളതാവുമ്പോൾ ആരാധകരും സിനിമാ പ്രേമികളും അതേറ്റെടുക്കുകയും ചെയ്യും. ഈ അടുത്തിടെ അങ്ങനെ രണ്ടു തെറ്റായ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒന്ന് മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചും മറ്റൊന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തെ കുറിച്ചുമാണ്.

മാമാങ്കം എന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ തുടങ്ങാനിരിക്കെ, ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അരവിന്ദ് സ്വാമിയും ഉണ്ടാക്കും എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. അത് സത്യമെന്ന രീതിയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ അരവിന്ദ് സ്വാമി ഈ ചിത്രത്തിന്‍റെ ഭാഗം അല്ലെന്നും ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിൽ വലിയ താരങ്ങൾ ഒന്നും ജോയിൻ ചെയ്യുന്നില്ല എന്നും മാമാങ്കത്തിന്‍റെ സംവിധായകൻ സജീവ് പിള്ള മാധ്യമങ്ങളെ അറിയിച്ചു. ക്വീൻ എന്ന ചിത്രത്തിലെ നായകൻ ആയിരുന്ന ധ്രുവൻ ഈ ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ തന്‍റെ ഈ മ യൗ നേടുന്ന വിജയത്തിന്‍റെ സന്തോഷത്തിലാണ്. അപ്പോഴാണ് ലിജോയുടെ അടുത്ത ചിത്രത്തിന്‍റെ പേര് പോത്ത് എന്നാണെന്നും അതിൽ ആന്റണി വർഗീസും നിവിൻ പോളിയും ആണ് അഭിനയിക്കുന്നത് എന്നും വാർത്തകൾ വന്നത്. എന്നാൽ പോത്ത് എന്ന പേരിൽ താൻ ഒരു ചിത്രവും ചെയ്യുന്നില്ല എന്നും അങ്ങനെ വരുന്ന വാർത്തകളെ കുറിച്ച് തനിക്കു ഒരറിവും ഇല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമങ്ങളെ അറിയിച്ചു. തെറ്റായ വാർത്തകൾ ആണ് പ്രചരിക്കുന്നത് എന്ന് അദ്ദേഹം തീർത്തു പറയുകയും ചെയ്തു.

മോഹന്‍ലാല്‍ വിളിച്ചു, ‘അമ്മ മഴവിൽ’ ഷോയ്ക്ക് തമിഴകത്തിന്‍റെ സൂപ്പർതാരം സൂര്യ എത്തി!

മമ്മൂട്ടി നായകനാകുന്ന തെലുഗ് ചിത്രത്തിൽ സൂര്യയും!