in

മോഹന്‍ലാല്‍ വിളിച്ചു, ‘അമ്മ മഴവിൽ’ ഷോയ്ക്ക് തമിഴകത്തിന്‍റെ സൂപ്പർതാരം സൂര്യ എത്തി!

മോഹന്‍ലാല്‍ വിളിച്ചു, ‘അമ്മ മഴവിൽ’ ഷോയ്ക്ക് തമിഴകത്തിന്‍റെ സൂപ്പർതാരം സൂര്യ എത്തി!

മലയാള സിനിമയുടെ താര സംഘടനായ ‘അമ്മ’ നടത്തുന്ന ഷോയ്ക്ക് വേണ്ടി തമിഴ് സൂപ്പർതാരം സൂര്യ എത്തി. . സുപ്പര്‍താരം മോഹന്‍ലാല്‍ ആണ് സൂര്യയെ ഷോയിലേക്ക് ക്ഷണിച്ചത്. ‘അമ്മ മഴവിൽ’ എന്ന ഈ ഷോ ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പ്രമുഖ മലയാളം എന്റർടൈൻമെന്റ് ചാനൽ ആയ മഴവിൽ മനോരമയോടൊപ്പം ചേർന്നാണ് ‘അമ്മ ഈ ഷോ സംഘടിപ്പിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം മുതൽ മലയാളത്തിലെ യുവതാരങ്ങളും പുതുമുഖ താരങ്ങളും വരെ ഷോയിൽ പങ്കെടുക്കും. മഴവിൽ മനോരമ പുറത്തുവിട്ട അമ്മ ഷോയുടെ പരിശീലന വിഡിയോകൾ ഒക്കെയും വൻ സ്വീകാര്യത ആണ് നേടിയത്. 5 മണിക്കൂറോളം നീണ്ടു നിൽക്കുന്ന അമ്മയുടെ ഈ ഷോ പ്രേക്ഷകർക്ക് ഒരു വിരുന്നു തന്നെ ആകും എന്ന് പ്രതീക്ഷിക്കുന്നത്.

അമ്മ ഭാരവാഹിയായ നടൻ ദേവനും സംഘവും ചേർന്നാണ് നടൻ സൂര്യയെ സ്വീകരിച്ചത്. സുപ്പര്‍താരം മോഹന്‍ലാല്‍ നേരിട്ട് ക്ഷണിച്ചതില്‍ സൂര്യ സന്തോഷം പ്രകടിപ്പിച്ചു. 4 മണി മുതല്‍ പാസ്‌ മുഖേനെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. 6 മണിക്ക് ഷോ തുടങ്ങും.

‘നീരാളി’ ടീസറിന് വമ്പൻ വരവേൽപ്പ്; 1 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ടീസർ കുതിക്കുന്നു!

മമ്മൂട്ടിയുടെ മാമാങ്കത്തെയും ലിജോ ജോസ് ചിത്രത്തെയും കുറിച്ച് തെറ്റായ വാര്‍ത്തകള്‍!