in

കാലയിൽ രജിനിയ്ക്കൊപ്പം മമ്മൂട്ടിയും? സംവിധായകൻ പാ രഞ്ജിത്തിന്‍റെ പ്രതികരണം ഇതാ

കാലയിൽ രജിനിയ്ക്കൊപ്പം മമ്മൂട്ടിയും? സംവിധായകൻ പാ രഞ്ജിത്തിന്‍റെ പ്രതികരണം ഇതാ

സുപ്പർസ്റ്റാർ രജനികാന്തിന്‍റെ കാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ മലയാള സിനിമാ സ്നേഹികളെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയും പ്രചരിച്ചിരുന്നു. മറ്റൊന്നുമല്ല, രജിനിയ്ക്കൊപ്പം മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയും കാലയിൽ അഭിനയിക്കുന്നു എന്ന വാർത്ത. അതിഥി വേഷത്തിൽ മമ്മൂട്ടി കാലയിൽ എത്തും എന്ന് ദേശീയ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇക്കാര്യത്തെ കുറിച്ച് കാലയുടെ സംവിധായകൻ പാ രഞ്ജിത്ത് തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുക ആണ്.

കാലയിൽ മമ്മൂട്ടി ഡോ. അംബേദ്കർ വേഷത്തിൽ എത്തും എന്നാണ് വാർത്തകൾ പ്രചരിച്ചത്. കാലയുടെ പ്രാരംഭഘട്ടത്തിൽ ഒരു പ്രധാനവേഷം ചെയ്യാൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു എന്ന് സംവിധായകൻ രഞ്ജിത്ത് വെളിപ്പെടുത്തി. എന്നാൽ പിന്നീട് അത് മുന്നോട്ടുപോയില്ലെന്നും അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചിക്കുക ആയിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു.

മമ്മൂട്ടിയെ പോലെ ഒരു താരത്തിനൊപ്പം ജോലി ചെയ്യുക തന്നെ സംബന്ധിച്ചോളം ആഘോഷിക്കാവുന്ന ഒരു കാര്യമാണ് എന്നും കാലാ സിനിമയിൽ അത് സംഭവിച്ചില്ല എന്നും രഞ്ജിത്ത് പറയുന്നു.

ദലിത്പക്ഷ രാഷ്ട്രീയം പറയുന്ന കാലായിൽ ഡോ. അംബേദ്കർ ആയി മമ്മൂട്ടി എത്തും എന്നായിരുന്നു വാർത്തകൾ. 2000ൽ ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ചിത്രത്തിൽ മമ്മൂട്ടി ടൈറ്റിൽ കഥാപാത്രമായി എത്തിയിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും അദ്ദേഹം നേടിയെടുത്തിരുന്നു. മണിരത്നം ഒരുക്കിയ ദളപതിയിൽ ആണ് രജനി മമ്മൂട്ടി കൂട്ടുകെട്ട് മുൻപ് ഒന്നിച്ചത്.

 

ലക്ഷ്യം ഹോളിവുഡ്; അന്യഭാഷ ചിത്രങ്ങൾ ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടികൾ എന്ന് ടോവിനോ!

മലയാള സിനിമയെ ഹോളിവുഡുമായി കൈകോർപ്പിച്ചു കൊണ്ട് പൃഥ്വിരാജ്; സോണി പിക്ചർസ് മലയാളത്തിൽ!