in

ലക്ഷ്യം ഹോളിവുഡ്; അന്യഭാഷ ചിത്രങ്ങൾ ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടികൾ എന്ന് ടോവിനോ!

ലക്ഷ്യം ഹോളിവുഡ്; അന്യഭാഷ ചിത്രങ്ങൾ ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടികൾ എന്ന് ടോവിനോ!

യുവ താരം ടോവിനോ തോമസ് ഇപ്പോൾ മലയാളവും കടന്നു തമിഴിൽ എത്തി നിൽക്കുകയാണ്. ടോവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയായ ദ്വിഭാഷാ ചിത്രം അഭിയും അനുവും വൈകാതെ തീയേറ്ററുകളിൽ എത്തും. ഇത് കൂടാതെ ടോവിനോ ഇപ്പോൾ ധനുഷിന്റെ വില്ലനായി മാരി 2 എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്. അതുപോലെ തന്നെ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന അടുത്ത മൾട്ടിസ്റ്റാർ ചിത്രത്തിൽ പ്രിത്വി രാജിന് പകരം ടോവിനോ തോമസ് ആയിരിക്കും അഭിനയിക്കുക എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഗൗതം മേനോൻ നിർമ്മിച്ച ഒരു തമിഴ് മ്യൂസിക് വീഡിയോയിൽ ഈ അടുത്തിടെ ടോവിനോ അഭിനയിച്ചിരുന്നു.

എന്നാൽ തന്റെ ലക്‌ഷ്യം ഹോളിവുഡ് ആണെന്നാണ് ടോവിനോ പറയുന്നത്. ഹോളിവുഡ് സിനിമയിൽ അഭിനയിക്കുകയും അവിടെ അറിയപ്പെടുന്ന ഒരു നടൻ ആവുകയും ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്നും അതിലേക്കുള്ള ചവിട്ടുപടികൾ ആയാണ് ഇപ്പോൾ കൂടുതൽ അന്യ ഭാഷ ചിത്രങ്ങൾ ചെയ്യുന്നത് എന്നും ടോവിനോ പറയുന്നു. പക്ഷെ എവിടെ പോയി അഭിനയിച്ചാലും മലയാള സിനിമ തന്നെ ആയിരിക്കും തന്റെ ആദ്യ ചോയ്സ് എന്ന് ടോവിനോ വ്യക്തമാക്കി. ഏതു ഭാഷയിൽ അഭിനയിച്ചാലും മലയാള സിനിമയിൽ അഭിനയിക്കാൻ താൻ ഏത് നിമിഷവും തയ്യാറാണ് എന്നാണ് ടോവിനോ പറയുന്നത്.

അന്യ ഭാഷ ചിത്രങ്ങൾ കൂടാതെ ഒരുപിടി മികച്ച മലയാള ചിത്രങ്ങൾ ടോവിനോയുടെതായി ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നവാഗതനായ ഫെല്ലിനി ഒരുക്കിയ തീവണ്ടി, മറ്റൊരു നവാഗതനായ വിഷ്ണു നാരായണൻ ഒരുക്കിയ മറഡോണ, പ്രശസ്ത സംവിധായകനായ മധുപാൽ ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്നിവയാണ് ടോവിനോയുടെതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രങ്ങൾ. ഇത് കൂടാതെ ഏതാനും വമ്പൻ പ്രൊജെക്ടുകളുടെയും ഭാഗം ആവും ടോവിനോ എന്ന് വാർത്തകൾ ഉണ്ട്. മോഹൻലാൽ- പ്രിത്വി രാജ് ചിത്രം ലൂസിഫർ , മമ്മൂട്ടി- ബേസിൽ ജോസഫ് ചിത്രം എന്നിവയിലും ടോവിനോ അഭിനയിക്കുന്നുണ്ട് എന്നാണ് വാർത്തകൾ വരുന്നത്.

വരവ് വിസ്മയിപ്പിക്കാൻ തന്നെ; ഒടിയൻ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി!

കാലയിൽ രജിനിയ്ക്കൊപ്പം മമ്മൂട്ടിയും? സംവിധായകൻ പാ രഞ്ജിത്തിന്‍റെ പ്രതികരണം ഇതാ