സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’; പട്ടാമ്പൂച്ചി ഗാനം പുറത്തിറങ്ങി

സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, സിനിമയിലെ ഏറ്റവും പുതിയ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രണയാതുരമായ താളത്തിൽ ഒരുക്കിയ ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. അരുൺരാജ കാമരാജിന്റെ വരികൾ സുബ്ലഷിണിയാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായ മമിത ബൈജുവിന്റെ മനോഹരമായ നൃത്തച്ചുവടുകളാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം. വിജയ് ബിന്നിയാണ് ഗാനരംഗത്തിന് കോറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. സൂര്യയും മമിതയും തമ്മിലുള്ള രസകരമായ കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
‘ലക്കി ഭാസ്കർ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം, സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണ്. സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസ് കൂടി നിർമ്മാണ പങ്കാളിയാകുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’, 2026 ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി

