in

ആയിരത്തൊന്നു നുണകൾ’ സംവിധായകന് ഒപ്പം ആസിഫ് അലി; ‘സർക്കീട്ട്’ 2025 ഏപ്രിലിൽ എത്തും

പ്രേക്ഷക – നിരൂപ പ്രശംസകൾ നേടിയ സംവിധായകന് ഒപ്പം ആസിഫ് അലി; ‘സർക്കീട്ട്’ 2025 ഏപ്രിലിൽ എത്തും

ആസിഫ് അലി നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്. സർക്കീട്ട് എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത് വലിയ രീതിയിൽ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രം ഒരുക്കിയ താമർ ആണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം 2025 ഏപ്രിലിൽ റിലീസ് ചെയ്യും. ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നതും അജിത് വിനായക ഫിലിംസ് തന്നെയാണ്.

പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’ ഒരു ഫാമിലി ഡ്രാമയാണ്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ആണ് ഈ സിനിമ ചിത്രീകരിച്ചത്. ദിവ്യ പ്രഭ നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത് ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്.

താമർ ഒരുക്കിയ ആദ്യ ചിത്രമായ ‘ആയിരത്തൊന്നു നുണകൾ’ അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം ചർച്ചയായി മാറുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേപോലെ ലഭിച്ച ചിത്രം ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ ആയിരുന്നു റിലീസ് ചെയ്തത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അയാസ് ഹസൻ ആണ്. സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ- ശബരി.

ഉണ്ണി മുകുന്ദനും ചിയാൻ വിക്രമും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്