in

ശരത് കുമാർ നായകനാകുന്ന മേജർ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസർ പൂജ നടന്നു…

ശരത് കുമാർ നായകനാകുന്ന മേജർ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’ ടീസർ പൂജ നടന്നു…

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ സംവിധാന സംരംഭവുമായി തിരികെയെത്തുകയാണ് മേജർ രവി. ഓപ്പറേഷന്‍ റാഹത്ത് എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യന്‍ താരം ശരത് കുമാർ ആണ് നായകനാകുന്നത് എന്നും പ്രഖ്യാപനം വന്നിരുന്നു. പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ വെച്ച് ഈ ചിത്രത്തിന്റെ ടീസർ പൂജാ സ്വിച്ചോൺ കർമ്മം സംവിധായകൻ മേജർ രവി നിർവ്വഹിച്ചു. നിർമ്മാതാവ് അനൂപ് മോഹൻ ക്ലാപ്പടിച്ചു.

2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്ത്. പേര് സൂചിപ്പിക്കുന്ന പോലെ ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്.

പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അർജുൻ രവി നിർവ്വഹിക്കുന്നു. കഥ തിരക്കഥ കൃഷ്ണകുമാര്‍ കെ എഴുതുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

എഡിറ്റർ-ഡോണ്‍ മാക്സ്, സംഗീതം-രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ്- ബെന്നി തോമസ്‌, വസ്ത്രാലങ്കാരം-വി സായ് ബാബു, കലാസംവിധാനം- ഗോകുല്‍ ദാസ്‌, മേക്കപ്പ്-റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പ്രവീണ്‍ ബി മേനോന്‍, അസോസിയേറ്റ് ഡയറക്ടർ- പരീക്ഷിത്ത് ആർ എസ്, ഫിനാന്‍സ് കണ്‍ട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ- രതീഷ്‌ കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈൻ- സുഭാഷ് മൂണ്‍മാമ,പി ആർ ഒ- എ എസ് ദിനേശ്.

മഹാ മാസ് പരിവേഷത്തിൽ തല അജിത് കുമാർ; ‘വിടാമുയർച്ചി’ പുതിയ പോസ്റ്ററുകൾ പുറത്ത്…

എപ്പിക്ക് മഹാ ബ്ലോക്ക് ബസ്റ്റർ ഹിറ്റ്; 900 കോടിയും മറികടന്ന് ‘കൽക്കി 2898 എഡി’…